വെല്ലിങ്ടൺ: അസാധാരണമായ ‘ഉപതെരഞ്ഞെടുപ്പി’നെ നേരിടുകയാണ് ന്യൂസിലൻഡുകാർ. വംശനാശം നേരിടുന്ന പക്ഷികളുടെ സംരക്ഷണത്തിന് ഫോറസ്റ്റ് ആൻഡ് ബേർഡ് എന്ന സന്നദ്ധസംഘടന 13 വർഷമായി നടത്തിവരുന്ന വോെട്ടടുപ്പ് രാജ്യത്ത് ഇത്തവണ ചൂടുപിടിച്ചിരിക്കുകയാണ്. 168 പക്ഷികളാണ് ബേർഡ് ഒാഫ് ദ ഇയർ വോെട്ടടുപ്പിലെ സ്ഥാനാർഥികൾ.
ചീക്കി കിയ, കിവി, ബാർ ടെയിൽഡ് ഗോഡ്വിറ്റ്, ഹിഹി എന്നിവയാണ് മുൻനിരക്കാർ. ഒാരോ പക്ഷികളുടെയും പ്രചാരണത്തിനുവേണ്ടി പ്രശസ്ത വ്യക്തികളാണ് രംഗത്തിറങ്ങുന്നത്. വിഡിയോ, ഫ്ലയറുകൾ, ടാറ്റൂ എന്നിവ ഉപയോഗിച്ചാണ് പ്രചാരണം. ഒാരോ പക്ഷിയെയും അനുകൂലിച്ചുള്ള ഹാഷ്ടാഗുകളാണ് രാജ്യത്തെ ട്വീറ്റുകളിലെ പ്രധാന ട്രെൻഡ്. ഒാൺലൈനിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ അതിനിടെ കള്ളവോട്ട് വിവാദവുമുണ്ടായി.
വൈറ്റ് ഫേസ്ഡ് കൊക്കിനെ അനുകൂലിച്ച് 122 കള്ളവോട്ടുകൾ പോൾ ചെയ്തതായി െഎ.ടി വിദഗ്ധർ കണ്ടെത്തി. അതേപക്ഷിക്കെതിരെ, ബ്ലാക്ക് ബിൽ ഗുൾ എന്ന പക്ഷിയെ പിന്തുണക്കുന്നവർ വർണവെറിയും ആരോപിച്ചു.കൊകാക്കൊ എന്ന പക്ഷിയായിരുന്നു കഴിഞ്ഞതവണത്തെ വിജയി. 13 വർഷത്തിനിടെ ഒറ്റപക്ഷിയും ബേർഡ് ഒാഫ് ദ ഇയർ സ്ഥാനത്ത് തുടർച്ചയായി രണ്ടു വർഷമുണ്ടായിട്ടില്ല. കഴിഞ്ഞ തവണ പോൾ ചെയ്തതിനേക്കാൾ 20,000ത്തിലധികം വോട്ടുകൾ ഇത്തവണ പോൾ ചെയ്തതായാണ് കണക്കുകൾ. ഒക്ടോബർ ഒമ്പതിന് തുടങ്ങിയ വോെട്ടടുപ്പ് തിങ്കളാഴ്ച സമാപിക്കും. ‘കുതിരപ്പവൻ’ ആർക്കെന്ന് അറിയാൻ ചൊവ്വാഴ്ച വരെ കാത്തിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.