മനില: മയക്കുമരുന്ന് വിരുദ്ധ റെയ്ഡിനിടെ ഫിലിപ്പീൻസിൽ പൊലീസിെൻറ വെടിയേറ്റ് മേയറും ഭാര്യയും അടക്കം ആറുപേർ മരിച്ചു. മിസാമി ഒസിഡൻറൽ പ്രവിശ്യയിലെ ഒസാമിസ് നഗരത്തിലെ മേയർ റെയ്നാൾഡോ പരോയിങ് ആണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. പ്രസിഡൻറ് റൊഡ്രിഗോ ദുേതർതെ നടപ്പാക്കിയ ലഹരിവിരുദ്ധമിഷെൻറ ഭാഗമായുള്ള റെയ്ഡിലാണ് മേയർ മരിച്ചത്.
റെയ്നാൾഡോ പരോയിങും സംഘവും പൊലീസുമായി ഏറ്റുമുട്ടുകയായിരുെന്നന്നാണ് വിവരം. ഇയാൾക്കെതിരെ അറസ്റ്റ് വാറൻറുണ്ടായിരുന്നു. നേരേത്ത അഴിമതിക്കേസിലും റെയ്നാൾഡോ പരോയിങ് ആരോപണവിധേയനായിരുന്നു. മയക്കുമരുന്ന് ലോബികളെ അടിച്ചമർത്താൻ പ്രസിഡൻറ് റൊഡ്രിഗോ ദുേതർെത നടപടികൾ ശക്തമാക്കിയതുമുതൽ 3000ത്തോളം പേരെ വിവിധ ഒാപറേഷനുകളിൽ വകവരുത്തിയിട്ടുണ്ട്. ലഹരി കേസിൽ പിടികൂടപ്പെടുന്നവർക്ക് നീതി ലഭിക്കുന്നില്ലെന്നുകാണിച്ച് മനുഷ്യാവകാശസംഘടനകൾ പ്രസിഡൻറിനെതിരെ രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.