സ്ലാമാബാദ്: അർബുദത്തിനെതിരായ പോരാട്ടത്തിനൊടുവിൽ പാക് മുൻ പ്രധാനമന്ത്രി നവാസ് ശരീഫിെൻറ ഭാര്യ ബീഗം കുൽസൂം (68) വിടവാങ്ങി. ലണ്ടനിലെ ആശുപത്രിയിലായിരുന്നു അന്ത്യം.ലിംഫോമ ബാധിച്ച് ഏറെക്കാലമായി ലണ്ടനിലെ ഹാർലി സ്ട്രീറ്റ് ക്ലിനിക്കിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞദിവസം രാത്രി ആരോഗ്യനില വഷളാവുകയായിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് കുൽസൂമിന് ലിംഫോമ ബാധയുള്ളതായി റിപ്പോർട്ടുകൾ പുറത്തുവന്നത്.
ലണ്ടനിലെ ആശുപത്രിയിൽ നിരവധി ശസ്ത്രക്രിയകൾക്കും കീമോ തെറപ്പികൾക്കും വിധേയയായി. ജൂണിൽ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് വെൻറിലേറ്ററിലേക്ക് മാറ്റി. അഴിമതിക്കേസിൽ അറസ്റ്റ് വരിക്കാൻ ശരീഫും മകളും യാത്ര പറയുേമ്പാൾ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നായിരുന്നു കുടുംബം അറിയിച്ചിരുന്നത്. ശരീഫും മകളും റാവൽപിണ്ഡിയിലെ അദെയ്ല ജയിലിലാണുള്ളത്.
പാനമരേഖകൾ പുറത്തുവിട്ട അഴിമതിക്കേസിൽ ശരീഫിെന സുപ്രീംകോടതി അയോഗ്യനാക്കിയതിനെ തുടർന്ന് കുൽസൂമിനെയായിരുന്നു പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത്. ശരീഫ് രാജിവെച്ചതിനെ തുടർന്നു എൻ.എ 120 മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കുൽസൂം വിജയിച്ചു. മൂന്നുതവണ പാകിസ്താെൻറ പ്രഥമ വനിത പദം വഹിച്ചിട്ടുണ്ട്(1990-93, 1997-99, 2013-17). 1950ൽ ലാഹോറിലെ കശ്മീരി കുടുംബത്തിലാണ് ജനനം. ഫോർമൻ ക്രിസ്റ്റ്യൻ കോളജിൽനിന്ന് ബിരുദവും പഞ്ചാബ് യൂനിവേഴ്സിറ്റിയിൽ നിന്ന് ഉർദുവിൽ ബിരുദാനന്തര ബിരുദവും നേടി.
1970 ലാണ് ശരീഫുമായുള്ള വിവാഹം. അന്ന് പാകിസ്താൻ മുസ്ലിം ലീഗ്-എൻ പ്രസിഡൻറായിരുന്നു അദ്ദേഹം. മുൻ സൈനിക ഭരണാധികാരി പർവേശ് മുശർറഫ് ശരീഫിനെ പുറത്താക്കിയപ്പോൾ ഭാര്യയെയും മകളെയും വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നു. ഭർത്താവിെൻറ അഭാവത്തിൽ പാർട്ടിനേതൃത്വവും ഏറ്റെടുക്കയുണ്ടായി. സർക്കാർ സംബന്ധമായ വിഷയങ്ങളിൽ ശരീഫിെൻറ ഉപേദശകയായിന്ന കുൽസൂം ആയിരുന്നത്രെശരീഫിെൻറ മിക്കവാറും പ്രസംഗങ്ങൾ തയാറാക്കിയിരുന്ന
ത്. ഹസൻ, ഹുസൈൻ, മർയം, അസ്മ എന്നിവരാണ് മക്കൾ.
ശരീഫിനും മകൾക്കും പരോൾ
ലാഹോർ: ഭാര്യയുടെ സംസ്കാര ചടങ്ങിൽ പെങ്കടുക്കാൻ ജയിലിൽ കഴിയുന്ന നവാസ് ശരീഫിനും മകൾ മർയമിനും മരുമകൻ മുഹമ്മദ് സഫ്ദറിനും പരോൾ ലഭിക്കും. ചടങ്ങുകൾ പൂർത്തിയായാലുടൻ ഇവർ ജയിലിലേക്ക് മടങ്ങുമെന്നും ആഭ്യന്തരമന്ത്രാലയത്തെ ഉദ്ധരിച്ച് പാക് മാധ്യമമായ ജിയോ ടി.വി റിപ്പോർട്ട് ചെയ്തു. പരോളിനായുള്ള ഇവരുടെ അപേക്ഷ പരിഗണിക്കുകയായിരുന്നു. കുൽസൂമിെൻറ മൃതദേഹം ലണ്ടനിൽനിന്ന് എത്തിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.