ന്യൂയോർക്: സൗദി സർക്കാർ നൽകിയ പ്രത്യേക വിമാനത്തിെൻറ സാങ്കേതിക തകരാർ മൂലം പാകി സ്താനിലേക്ക് തിരിച്ച പ്രധാനമന്ത്രി ഇംറാൻ ഖാന് ന്യൂയോർക്കിലേക്കുതന്നെ മടങ്ങേണ ്ടിവന്നു. ഏഴു ദിവസത്തെ യു.എസ് പര്യടനം കഴിഞ്ഞ് ഇംറാൻ വിമാനത്തിൽ ഇസ്ലാമാബാദിലേക്ക് പുറപ്പെട്ടപ്പോഴാണ് വഴിക്കുവെച്ച് സാങ്കേതിക തകരാറുണ്ടായത്.
തുടർന്ന് വിമാനം കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. തകരാർ ഉടൻ പരിഹരിക്കുമെന്ന് കരുതി ഇംറാൻ വിമാനത്താവളത്തിൽ കാത്തിരുന്നു. എന്നാൽ, സമയമെടുക്കുമെന്ന് ടെക്നീഷ്യൻമാർ അറിയിച്ചു. വിവരമറിഞ്ഞ് യു.എന്നിലെ പാക് അംബാസഡർ മലീഹ ലോധി വിമാനത്താവളത്തിലെത്തി ഇംറാനെയും കൂട്ടി ന്യൂേയാർക്കിലേക്ക് മടങ്ങുകയായിരുന്നു.
യു.എൻ സമ്മേളനത്തിൽ പങ്കെടുക്കാൻ യാത്രാവിമാനത്തിൽ പോകാൻ തീരുമാനിച്ച ഇംറാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആണ് പ്രത്യേക വിമാനം ഏർപ്പാടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.