ലണ്ടൻ: നികുതിെവട്ടിപ്പിെൻറ അതിരുകളില്ലാത്ത കഥകളുമായി ലോകത്തെ ഞെട്ടിച്ച പാനമ രേഖകൾ പുറത്തുവന്ന് 18 മാസം പിന്നിടുന്നതിനിടെ അതിലേറെ വലിയ വെട്ടിപ്പിെൻറ തെളിവുകളുമായി പാരഡൈസ് രേഖകൾ. 180 രാജ്യങ്ങളിലെ ഭരണ, വ്യവസായ പ്രമുഖരും കമ്പനികളുമായി ഒരുലക്ഷത്തിലേറെ പേരിലേക്ക് നീണ്ടുകിടക്കുന്ന നികുതിവെട്ടിച്ചുള്ള വൻ നിക്ഷേപങ്ങളാണ് അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ അന്താരാഷ്ട്ര കൂട്ടായ്മ (െഎ.സി.െഎ.ജെ) പുറത്തുവിട്ടത്.
ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി, യു.എസ് വാണിജ്യ സെക്രട്ടറി വിൽബർ റോസ്, ട്രംപിെൻറ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഗാരി കോഹൻ, വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ, ട്രഷറി സെക്രട്ടറി സ്റ്റീവൻ മനുചിൻ, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ മുഖ്യ ഉപദേഷ്ടാവ് സ്റ്റീഫൻ ബ്രോൺഫ്മാൻ, ലോകമെങ്ങും ആരാധകരുള്ള സംഗീതജ്ഞ മഡോണ, െഎറിഷ് സംഗീതജ്ഞൻ ബോണോ, ജോർഡനിലെ നൂർ രാജകുമാരി, ബ്രസീൽ ധനമന്ത്രി, ഉഗാണ്ടൻ വിദേശകാര്യ മന്ത്രി തുടങ്ങിയ പ്രമുഖർക്കു പുറമെ ബഹുരാഷ്ട്ര ഭീമന്മാരായ നൈകി, ഫേസ്ബുക്ക്, യൂബർ തുടങ്ങിയവയും പട്ടികയിലുണ്ട്.
നികുതി ശുഷ്കമോ തീരെ ഇല്ലാത്തതോ ആയ 19 ദ്വീപുകളിൽ രണ്ട് ഇടനില കമ്പനികൾ വഴി കഴിഞ്ഞ 50 വർഷത്തിനിടെ നടത്തിയ നിക്ഷേപങ്ങളുടെ രേഖകളായതിനാൽ മുഴുവൻ വിശദാംശങ്ങളും പുറത്തെത്താൻ ദിവസങ്ങളെടുക്കും.
യു.എസ് വാണിജ്യ സെക്രട്ടറി വിൽബർ റോസ്
ബെർമുഡ ആസ്ഥാനമായ 119 വർഷം പഴക്കമുള്ള നിയമ സ്ഥാപനം ആപ്ൾബൈയുടെ രേഖകളാണ് ചോർന്നതിലേറെയും. സിംഗപ്പൂർ ആസ്ഥാനമായ ‘ഏഷ്യാസിറ്റി’യുടെതുമുണ്ട്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വൻ സമ്പാദ്യങ്ങൾ മറ്റു പേരുകളിൽ ഇൗ ദ്വീപുകളിൽ നടത്തി നികുതി ഒഴിവാക്കി നൽകാൻ സഹായിക്കുകയാണ് ഇത്തരം സ്ഥാപനങ്ങളുടെ ദൗത്യം. ബെർമുഡ, അൻഡോറ, കെയ്മാൻ ദ്വീപുകൾ, ചാനൽ ദ്വീപുകൾ, ഹോേങ്കാങ്, മൊറീഷ്യസ്, ലിച്ചെൻസ്റ്റീൻ, മോണകോ, പാനമ, സെൻറ് കിറ്റ്സ് തുടങ്ങിയവയാണ് നിക്ഷേപങ്ങളേറെയും നടന്ന ‘നികുതിത്തുരുത്തു’കൾ. നികുതി വെട്ടിച്ചുള്ള നിക്ഷേപങ്ങൾ ഏറ്റവും കൂടുതലുള്ളത് അമേരിക്കയിൽനിന്നാണ്- 31,000 പേർ. ആപ്ൾ, വാൾമാർട്ട്, മക്ഡൊണാൾഡ്സ്, യാഹു ഉൾപ്പെടെ ഒട്ടുമിക്ക പ്രമുഖരും പട്ടികയിലുണ്ട്. ബ്രിട്ടനിൽ രാജ്ഞിയുൾപ്പെടെ നിരവധി പേർ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. രാജ്ഞിയുടെ ഒരു കോടി പൗണ്ടാണ് വിദേശത്ത് ഇങ്ങനെ നിക്ഷേപം നടത്തപ്പെട്ടത്.
രാജ്ഞിക്കും നിക്ഷേപം; വിശ്വസിക്കാനാവാതെ ബ്രിട്ടൻ ലണ്ടൻ: പാരഡൈസ് രേഖകളിൽ എലിസബത്ത് രാജ്ഞിയുടെ പേരുവന്നതിൽ ഞെട്ടി ബ്രിട്ടൻ. രാജ്യത്തെ പ്രഥമ വനിതയായ രാജ്ഞിയുടെ 84 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ കെയ്മാൻ ദ്വീപുകളിലും ബെർമുഡയിലുമായി നിക്ഷേപിച്ചതായാണ് രേഖകളിലുള്ളത്. രാജ്ഞിയുടെ സ്വകാര്യ സ്വത്ത് കൈകാര്യം ചെയ്യുന്ന സ്ഥാപനം വഴിയാണ് നിക്ഷേപം നടത്തിയത്. ഇതുവഴി അവർക്ക് വരുമാനം ലഭിച്ചതായും രേഖകൾ പറയുന്നുവെങ്കിലും നികുതി വെട്ടിപ്പ് നടന്നോ എന്ന് വ്യക്തമല്ല. ബ്രിട്ടനിൽ ഏറെ ആദരിക്കപ്പെടുന്ന പദവി വഹിക്കുന്ന രാജ്ഞിയുടെ പേര് പട്ടികയിൽ വന്നതുതന്നെ ശരിയായില്ലെന്ന് ശരാശരി ബ്രിട്ടീഷ് പൗരന്മാർ പറയുന്നു. പാരഡൈസ് രേഖകളിൽ പേരുവന്ന എലിസബത്ത് രാജ്ഞി മാപ്പുപറയണമെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ ആവശ്യപ്പെട്ടിട്ടുണ്ട്. നികുതിവെട്ടിപ്പ് നടത്താനായി നടത്തുന്ന വിദേശ നിക്ഷേപം വഴി രാജ്യത്തെ സ്കൂളുകളും ഹോസ്പിറ്റലുകളും പാർപ്പിടമൊരുക്കലുമുൾപ്പെടെ പ്രതിസന്ധിയിലാക്കുന്നതായും അദ്ദേഹം പറഞ്ഞു.
എന്നാൽ, നിക്ഷേപം നിയമപ്രകാരവും രേഖാമൂലവുമാണെന്ന് രാജ്ഞിയുടെ സ്വകാര്യ സ്വത്ത് കൈകാര്യംചെയ്യുന്ന സ്ഥാപനം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.