പാരിസ്: പാരിസിലെ ഒാർലി വിമാനത്താവളത്തിൽ സുരക്ഷ ഉേദ്യാഗസ്ഥെൻറ തോക്ക് തട്ടിയെടുത്ത് ആക്രമണം നടത്താൻ ശ്രമിച്ചയാൾ കൊടുംകുറ്റവാളിയാണെന്ന് സ്ഥിരീകരിച്ചു. സിയാദ് ബിൻ ബെൽകാസിം എന്നയാളെയാണ് ആക്രമണശ്രമത്തെ തുടർന്ന് പൊലീസ് വെടിവെച്ചുകൊന്നത്. അക്രമം, മോഷണം എന്നിവ നടത്തിയതിെൻറ പേരിൽ നിരവധി കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്.
പിടിച്ചുപറിക്കേസിൽ ഇയാൾ 2001ൽ അഞ്ചുവർഷത്തെ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. മദ്യക്കടത്തിനെ തുടർന്ന് 2009ലും ജയിൽശിക്ഷ അനുഭവിച്ചു. ആക്രമണ സംഭവത്തെ തുടർന്ന് മറ്റു മൂന്നുപേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം, തെൻറ മകനെ ക്രിമിനലാക്കിയത് മദ്യമാണെന്ന് സിയാദിെൻറ പിതാവ് പറഞ്ഞു. ഒരിക്കലും മതപരമായ കാര്യങ്ങളൊന്നും നിർവഹിക്കാറില്ലെന്നും മദ്യപാനമാണ് മകനെ നശിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണത്തിന് പിന്നിൽ തീവ്രവാദ സംഘടനകളുണ്ടോ എന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. എന്നാൽ, ഒരാൾമാത്രം പങ്കാളിയായ ആക്രമണമാണിതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.