ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്കാരം അമേരിക്കന്‍ സാഹിത്യകാരന്‍ പോള്‍ ബീറ്റിക്ക്. ബീറ്റിയുടെ ‘ദ സെല്‍ഒൗട്ട്’ എന്ന കൃതിക്കാണ് പുരസ്കാരം. ഇംഗ്ളീഷ് ഭാഷയിലുള്ള കൃതികള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ പുരസ്കാരം ആദ്യമായാണ് അമേരിക്കന്‍ സാഹിത്യകാരനെ തേടിയത്തെുന്നത്.
അമേരിക്കയിലെ വംശീയ രാഷ്ട്രീയത്തെ അതിരൂക്ഷമായി വിമര്‍ശിക്കുന്ന കൃതി ഒരേ സമയം ഞെട്ടിപ്പിക്കുന്നതും ആക്ഷേപഹാസ്യത്തിന്‍െറ കൂരമ്പുകള്‍ തൊടുക്കുന്നതുമാണെന്ന് ജൂറി അഭിപ്രായപ്പെട്ടു. വളരെ അപൂര്‍വമായ കൃതിയെന്ന് വിലയിരുത്തപ്പെട്ട ‘ദ സെല്‍ഒൗട്ട്’ സമകാലിക അമേരിക്കന്‍ രാഷ്ട്രീയസാഹചര്യങ്ങളെ നര്‍മോക്തിയോടെ വിമര്‍ശിക്കുന്നതില്‍ വിജയിച്ചു. മാര്‍ക് ട്വയിനും ജൊനാഥന്‍ സ്വിഫ്റ്റിനും ശേഷം ആക്ഷേപഹാസ്യത്തെ ഇത്ര സമര്‍ഥമായി ഉപയോഗപ്പെടുത്തിയത് പോള്‍ ബീറ്റിയെയാണെന്ന് ജൂറി പാനല്‍ അംഗമായ ഫോര്‍മാന്‍ ചൂണ്ടിക്കാട്ടി.
50,000 പൗണ്ടാണ് (40.8 ലക്ഷത്തോളം രൂപ) പുരസ്കാര തുക. മെഡലെയ്ന്‍ തെയ്നിമന്‍െറ ഡുനോട്ട് സേ വി ഹാവ് നതിങ് ഉള്‍പ്പെടെ അഞ്ചു നോവലുകളെ പിന്തള്ളിയാണ് ദ സെല്‍ഒൗട്ട് പുരസ്കാരം നേടിയത്. ഗ്രേമി മാക്രെയുടെ ', ഡിബോറ ലെവിയുടെ 'ഹോട്ട് മില്‍ക്', ഒട്ടേസ മോസ്ഫെഗിന്‍െറ 'ഐലീന്‍', ഡേവിഡ് സ്ലാലൈയുടെ 'ഓള്‍ ദാറ്റ് മാന്‍ ഈസ്' എന്നിവയാണ് അവസാന റൗണ്ടിലത്തെിയ മറ്റു നോവലുകള്‍. സ്ളംബര്‍ലാന്‍ഡ്, ടഫ്, ദ വൈറ്റ്ബോയ് ഷഫ്ള്‍ എന്നിവയാണ് പോള്‍ ബീറ്റിയുടെ മറ്റു കൃതികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.