പാരിസ്: തുറമുഖ നഗരമായ കലായിസിലെ അഭയാർഥികളെയും കുടിയേറ്റക്കാരെയും ഫ്രഞ്ച് പൊലീസ് നിരന്തരം പീഡിപ്പിക്കുന്നതായി ഹ്യൂമൻ റൈറ്റ്സ് വാച്ച്.
കഴിഞ്ഞദിവസം സംഘടന പുറത്തുവിട്ട ഒരു റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഫ്രഞ്ച് പൊലീസിെൻറയും കലാപ വിരുദ്ധ സേനയുടെയും അംഗങ്ങൾ പ്രകോപനമില്ലാതെ അഭയാർഥികളുടെ കുട്ടികൾക്കെതിരെപ്പോലും അതിക്രമം നടത്തുന്നതായും കുരുമുളക് സ്േപ്ര പ്രയോഗിക്കുന്നതായും റിപ്പോർട്ടിലുണ്ട്. എന്നാൽ, ഇത് ശ്രദ്ധയിൽപെട്ടിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കുടിേയറ്റക്കാരായി എത്തിയവരുടെ ഭക്ഷണം, വസ്ത്രം ബ്ലാങ്കറ്റുകൾ, വെള്ളം എന്നിവ പിടിച്ചെടുക്കുകയും മലിനപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
സഞ്ചരിക്കുകയും ശാന്തമായി ഉറങ്ങുകയും ചെയ്യുന്ന കുട്ടികൾക്ക് നേരെ കുരുമുളക് സ്േപ്ര ചെയ്യുന്നതും സ്ഥിരം സംഭവമാണ് -എച്ച്.ആർ.ഡബ്യൂ ഫ്രാൻസ് ഡയറക്ടർ പറഞ്ഞു. 61 അഭയാർഥികളുമായി സംസാരിച്ചാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. റിപ്പോർട്ടിലെ ആരോപണങ്ങൾ ഫ്രഞ്ച് അധികൃതർ നിഷേധിക്കുകയാണ്. ആരോപിക്കപ്പെടുന്ന കാര്യത്തിന് ഒരു തെളിവുമില്ലെന്നും പൊലീസ് സുരക്ഷപ്രശ്നങ്ങളെ നേരിടാറുണ്ടെന്നും ഇത് നിയമപാലനം മുൻനിർത്തിയാണെന്നുമാണ് അധികൃതരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.