ലിസ്ബൻ: രണ്ട് ഇടയ കുട്ടികളെ പോർച്ചുഗലിലെ ഫാത്തിമയിൽ വെച്ച് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. 1913 മേയ് 13ന് കന്യമറിയം ദർശനം നൽകിയതായി കരുതപ്പെടുന്ന ജസീന്ത, ഫ്രാൻസിസ്കോ എന്നീ ഇരട്ടക്കുട്ടികളെയാണ് ശനിയാഴ്ച മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്. ഇവരും ബന്ധു ലൂസിയ ഡോസ് സാേൻറാസിക്കും ആടുകളെ മേക്കുന്നതിനിടയിൽ കന്യാമറിയം ദർശനം നൽകിയതായാണ് കരുതപ്പെടുന്നത്.
സംഭവത്തിെൻറ നൂറാം വാർഷിക ദിനത്തിലാണ് കുട്ടികളെ വിശുദ്ധരായി പ്രഖ്യാപിച്ചത്. സഭയിലെ രക്തസാക്ഷികളല്ലാത്ത വിശുദ്ധരിൽ ഏറ്റവും പ്രായം കുറഞ്ഞവരായിരിക്കും ഇവർ.
ഫ്രാൻസിസ്കോക്ക് ഒമ്പതും ജസീന്തക്ക് ഏഴും വയസ്സുള്ളപ്പോഴായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന ഇവരുടെ ബന്ധു ലൂസിയക്ക് 10 വയസ്സും. ലൂസിയയെയും വിശുദ്ധരുടെ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു.
ചടങ്ങിനോടനുബന്ധിച്ച് രാജ്യത്തെ സുരക്ഷയും അതിർത്തി നിയന്ത്രണങ്ങളും ശക്തമാക്കിയിരുന്നു. ലിസ്ബനിനു സമീപത്തുള്ള ഫാത്തിമ നഗരത്തിൽ അഞ്ചു ലക്ഷം പേരാണ് ചടങ്ങിനായി ഒത്തുകൂടിയത്. യുദ്ധം േലാകത്തെ കീറിമുറിക്കുകയാണെന്നും ജനങ്ങൾക്കിടയിൽ സൗഹാർദം വളർത്തണമെന്നും മാർപാപ്പ പറഞ്ഞു. ചടങ്ങുകൾക്കുശേഷം അദ്ദേഹം പ്രധാനമന്ത്രി അേൻറാണിയോ കോസ്റ്റയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ജസീന്ത 1918ലും ഫ്രാൻസിസ്കോ 1919ലും കന്യാസ്ത്രീയായിരുന്ന ലൂസിയ 97ാം വയസ്സിൽ 2005ലുമാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.