വത്തിക്കാൻ സിറ്റി: സിറിയയിലെ ഉപരോധ ഗ്രാമങ്ങളിൽനിന്ന് ഒഴിഞ്ഞു പോകുന്നവർക്കുനേരെ നടന്ന ആക്രമണത്തെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇൗസ്റ്റർ ദിന സന്ദേശത്തിലായിരുന്നു സെൻറ്പീറ്റേഴ്സ് ബർഗ് ചത്വരത്തിലെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി പാപ്പയുടെ വിമർശനം. അഭയാർഥികൾക്കുനേരെ നടന്ന ഹീനമായ ആക്രമണമാണ് ഇതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അടുത്തിടെ അഭയാർഥികൾക്കുനേരെ നടക്കുന്ന ഏറ്റവും പുതിയ ആക്രമണമാണിത്. സംഭവത്തിൽ 100ലേറെ പേരുടെ ജീവൻ പൊലിഞ്ഞു. യുദ്ധംകൊണ്ടു പൊറുതിമുട്ടിയ സിറിയയിലെ ജനങ്ങളുടെ കണ്ണീെരാപ്പാനും മാർപാപ്പ ആഹ്വാനംചെയ്തു. കുർബാനക്ക് പതിനായിരങ്ങളാണ് എത്തിച്ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.