വത്തിക്കാൻസിറ്റി: യു.എസും ഉത്തര കൊറിയയും തമ്മിലുള്ള സംഘർഷം മൂന്നാംലോകയുദ്ധത്തിലേക്ക് നീങ്ങുമെന്ന റിപ്പോർട്ടുകൾക്കിടെ, പ്രശ്നം പരിഹരിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ഫ്രാൻസിസ് മാർപാപ്പയുെട ആഹ്വാനം. നോർവെയേപ്പോലുള്ള രാജ്യങ്ങൾ പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാൻ എല്ലായ്പ്പോഴും തയാറാണെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങൾ നാൾക്കുനാൾ വഷളായിവരുന്ന സാഹചര്യത്തിൽ നയതന്ത്രതലത്തിൽ പരിഹാരം തേടണം. വിഷയത്തിൽ യു.എന്നും ഇടപെടണം. ഏതെങ്കിലും സാഹചര്യത്തിൽ സംഘർഷം മൂർച്ഛിക്കുകയും യുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്താൽ മാനവകുലത്തിലെ വലിയൊരുഭാഗം ഭൂമിയിൽനിന്ന് അപ്രത്യക്ഷമാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
വിലക്കുകൾ അവഗണിച്ച് ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച സാഹചര്യത്തിലായിരുന്നു പാപ്പയുടെ പ്രതികരണം. ഈജിപ്ത് സന്ദർശനത്തിനുശേഷം മടങ്ങവെ, വിമാനത്തിൽ മാധ്യമപ്രവർത്തകർക്ക് അനുവദിച്ച പതിവ് അഭിമുഖത്തിലാണ് മാർപാപ്പയുടെ ഇക്കാര്യം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.