ലണ്ടൻ: വില്യം രാജകുമാരന്‍റെ ഭാര്യ കെയ്റ്റ് മിഡിൽട്ടൻ മൂന്നാമതും ഗർഭിണിയാണെന്ന് റിപ്പോർട്ട്. ദമ്പതികൾ താമസിക്കുന്ന കെന്‍സിങ്ടണ്‍ കൊട്ടാരത്തിലെ ഒാഫീസ് വാർത്താ കുറിപ്പിലൂടെയാണ് വാർത്ത പുറത്തുവിട്ടത്.
വില്യമും കെയ്റ്റും തങ്ങളുടെ മൂന്നാമത്തെ കുട്ടിയെ പ്രതീക്ഷിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു. ബ്രിട്ടീഷ് രാജ്ഞിയും ഇരുവരുടെ കുടുംബങ്ങളും വാർത്തയിൽ സന്തോഷിക്കുന്നു. ആരോഗ്യ കാരണങ്ങളാൽ കെയ്റ്റ് മിഡിൽട്ടൻ ഒൗദ്യോഗിക യാത്ര പരിപാടികൾ റദ്ദാക്കിയതായും വാർത്താകുറിപ്പിൽ വിശദീകരിക്കുന്നു.
വില്യം-കെയ്റ്റ് ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്, നാലു വയസുകാരൻ ജോർജും രണ്ട് വയസുകാരി കാർലറ്റും. മൂന്നാമത് ജനിക്കുന്ന കുട്ടി അഞ്ചാമത്തെ ബ്രിട്ടീഷ് കിരീടവകാശി ആയിരിക്കും. 35കാരനായ വില്യം എലിസബത്ത് രാജ്ഞിയുടെ മകൻ ചാൾസ് രാജകുമാരന്‍റെ മൂത്ത മകനാണ്. ചാൾസ്, വില്യം, വില്യമിന്‍റെ മകൻ ജോർജ്, മകൾ കാർലറ്റ് എന്നിവരാണ് അടുത്ത നാല് കിരീടാവകാശികൾ.
Read the press release in full ↓ pic.twitter.com/vDTgGD2aGF
— Kensington Palace (@KensingtonRoyal) September 4, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.