ലണ്ടൻ: സ്ത്രീകളെക്കാൾ കൂടുതൽ ശമ്പളം വേണ്ടെന്ന് അറിയിച്ച് ബി.ബി.സിയിലെ ആറ് പുരുഷ അവതാരകർ തങ്ങളുടെ ശമ്പളം വെട്ടികുറക്കാൻ സന്നദ്ധത അറിയിച്ചു. ബി.ബി.സി ചൈന ന്യൂസ് എഡിറ്റർ കാരി ഗ്രേസ് ശമ്പളത്തിലെ ആൺ-^പെൺ വിവേചനത്തിൽ പ്രതിഷേധിച്ച് രാജിവെച്ചതിന് പിന്നാലെയാണ് ശമ്പളം വെട്ടികുറക്കാൻ സന്നദ്ധത അറിയച്ചത്.
ഹു എഡ്വേർഡ്, നിക്കി കാംപെൽ, ജോൺ ഹംപ്രി, ജോൻ സോപൽ, നിക്ക് റോബിൻസൺ, ജെറി വൈൻ എന്നിവരാണ് ശമ്പളം വെട്ടികുറക്കാൻ സമ്മതിച്ചത്. ബി.ബി.സി തന്നെയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.
തെൻറ അതേ സ്ഥാനം വഹിക്കുന്ന നോർത്ത് അമേരിക്ക എഡിറ്റർ ജോൺ സോപൽ, പശ്ചിമേഷ്യൻ എഡിറ്റർ ജെറമി ബോവൻ എന്നിവർക്ക് തന്നേക്കാളും ശമ്പളം കൂടുതൽ ലഭിക്കുന്നുണ്ടെന്ന് കാരി ചൂണ്ടിക്കാട്ടിയിരുന്നു. പാർലമെൻറിൽ നിന്നുള്ള സമർദ്ദത്തെ തുടർന്ന് ജൂലൈയിലാണ് ബി.ബി.സി ശമ്പളപ്പട്ടിക പ്രസിദ്ധീകരിച്ചത്. ഇതുപ്രകാരം കൂടുതൽ ശമ്പളം വാങ്ങുന്ന 14 പേരിൽ 12 പേരും പുരുഷൻമാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.