ബർലിൻ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് യുറോപ്യൻ രാജ്യങ്ങൾ തണുത്ത് വിറക്കുന്നു. ജർമ്മനിയിലും സ്വീഡനിലും മഞ ്ഞുവീഴ്ച മൂലം റോഡ്, റെയിൽ ഗതാതഗതം തടസപ്പെടുകയും സ്കൂളുകൾ അടച്ചിടുകയും ചെയ്തു. മഞ്ഞ് വീഴ്ചയെ തുടർന്ന് പലയിടത്തും കുടുങ്ങി പോയവരെ രക്ഷിക്കാനായി റെഡ് ക്രോസും സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്.
ജർമ്മൻ സംസ്ഥാനമായ ബവാരിയയിൽ മഞ്ഞ് വീഴ്ചയെ തുടർന്ന് നിരവധി വാഹനങ്ങൾ റോഡിൽ കുടുങ്ങി. വടക്കൻ സ്വീഡനിലും മഞ്ഞ് വീഴ്ചയെ തുടർന്നുണ്ടായ ദുരിതങ്ങൾ തുടരുകയാണ്. സ്വീഡനിൽ ചുഴലി കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഒാസ്ട്രിയയിൽ മൂന്ന് മീറ്റർ വരെ കനത്തിൽ മഞ്ഞ് വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. കനത്ത ശൈത്യത്തെ തുടർന്ന് ഏഴോളം പേർക്കാണ് ഒാസ്ട്രിയയിൽ ജീവൻ നഷ്ടമായത്. സ്വിറ്റ്സർലാൻഡിലും അതിശൈത്യം കനത്ത നാശനഷ്ടം വിതക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.