അഞ്ചാംവയസിൽ സ്​പാനിഷ്​ ഫ്ലൂവിനോട്​ പോരാടി ജയിച്ചു; 107ാം വയസിൽ കോവിഡിനോടും

മഡ്രിഡ്​: ലോകരാജ്യങ്ങളിൽ പടർന്നുപിടിച്ച കോവിഡ്​ രോഗബാധയിൽ നിന്ന്​ രോഗമുക്തി നേടിയ 107 കാരി ലോകത്തിൻെറ പ് രതീക്ഷയാവുന്നു. സ്​പെയിനിലെ അന്ന ദേൽ വാലി എന്ന 107 വയസുകാരി കോവിഡി​നോട്​ പോരാടി ജയിച്ചപ്പോൾ വീട്ടുകാർക്ക്​ മറ്റൊരു കഥയാണ്​ പറയാനുള്ളത്​.

എട്ടുവർഷമായി സ്​പെയിനിലെ നഴ്​സിങ്​ ഹോമിലാണ്​ അന്നയുടെ താമസം. കഴിഞ്ഞ മാർ ച്ചിൽ നഴ്​സിങ്​ ഹോമിലെ ഒരു ജീവനക്കാരന്​ കോവിഡ്​ സ്​ഥിരീകരിച്ചു. അതിനുശേഷം അവി​ടത്തെ 20ഓളം ജീവനക്കാർക്കും കോവിഡ്​ ബാധ കണ്ടെത്തി. ഇതേ തുടർന്ന്​ നഴ്​സിങ്​ ഹോമിലെ അന്തേവാസികളുടെ സാമ്പിളുകളും പരിശോധനക്ക്​ അയച്ചു. ഇതിൽ അന്നയുടെ കോവിഡ്​ പരിശോധന ഫലം പോസിറ്റീവായിരുന്നു. ഇതേ തുടർന്ന്​ അന്നയെ ആശുപത്രിയിലേക്ക്​ മാറ്റി. ദിവസങ്ങളോളം കോവിഡിനോട്​ പോരാടി. അവസാനം മൂന്നാമത്തെ പരിശോധന ഫലം നെഗറ്റീവായി. എന്നാൽ അന്നയുടെ മരുമകൾ പാപ്പി സാൻചെസ്​ പങ്കുവെച്ച കഥ ഇതല്ല. 1918ൽ സ്​പാനിഷ്​ ഫ്ലൂവിനോട്​ പൊരുതി ജയിച്ച അന്നയുടെ ജീവിതമായിരുന്നു സ്​പാനിഷ്​ മാധ്യമത്തോടെ അവർ വെളിപ്പെടുത്തിയത്​.

1918ലാണ്​ ലോകമെമ്പാടും സ്​പാനിഷ്​ ഫ്ലൂ ലോകമെമ്പാടും പടർന്നുപിടിക്കുന്നത്​. ഏകദേശം 36 മാസക്കാലമാണ്​ 50 കോടി ജനങ്ങളെ ബാധിച്ച ഈ മഹാമാരി ലോകരാജ്യങ്ങളിൽ നാശം വിതച്ചത്​. അതായത്​ ലോകജനസംഖ്യയിലെ മൂന്നിൽ ഒന്നു ശതമാനം.

1918ൽ അന്ന ദേൽ വാലിക്ക്​ അഞ്ചുവയസായിരുന്നു. അന്ന്​ അന്നയെയും ഈ മഹാമാരി പിടികൂടി. ദിവസങ്ങളോളം ആശുപത്രിയിൽ കിടന്നു. ഡോക്​ടർമാരെ പോലും അദ്​ഭുതപ്പെടുത്തി അവൾ തിരിച്ചുവന്നു. ഇതോടെ 1918ലെ സ്​പാനിഷ്​ ഫ്ലൂവിനെയും 2020ലെ കോവിഡ്​ മഹാമാരിയെയും അതിജീവിച്ച സ്​പാനിഷ്​ വനിതയായി.

Tags:    
News Summary - In Spain 107 Year Old Woman Overcomes Covid-19 -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.