ന്യൂയോർക്ക്: ആഗോളമഹാമാരിയിൽ മരിച്ചവരുടെ എണ്ണം 54,000 കടന്നു. 54,268 പേരാണ് ഇതുവരെ മരിച്ചത്. 10,31,516 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിലാണ് ഏറ്റവുമധികം രോഗബാധിതർ. രണ്ടരലക്ഷത്തോളം പേർക്ക് ഇവിടെ രോഗം കണ്ടെത്തി. മരണം ആറായിരവും കടന്നു.
യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് ബാധ നിയന്ത്രണാതീതമായി കൂടുന്നു. ഫ്രാൻസിലും യു.കെയിലും സ്വിറ്റ്സർലൻറ്സിലും രോഗബാധിതരുടെ എണ്ണം കൂടി. സ്പെയിനിൽ ഇന്നുമാത്രം 5645 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഒരു ദിവസം ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. ഇവിടെ 10,935 പേർ ഇതുവരെ മരിച്ചു. ഇവിടെ രോഗബാധിതരുടെ എണ്ണം ഉയരുന്നത് ജനങ്ങൾക്കിടയിൽ ആശങ്ക ഉയർത്തുന്നുണ്ട്. 932 പേരാണ് വെള്ളിയാഴ്ച മാത്രം സ്പെയിനിൽ മരിച്ചത്.
ഇറ്റലിയിലാണ് ഏറ്റവും കൂടുതൽ ആളുകൾ ഇതുവരെ മരിച്ചത്. 13,915 പേരാണ് ഇവിടെ മരിച്ചത്. 1,15,242 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇറാനിൽ പുതുതായി 2715 േപർക്ക് രോഗം സ്ഥിരീകരിച്ചു.
കോവിഡ് ബാധയുടെ ഉത്ഭവ കേന്ദ്രമായ ചൈനയിൽ പുതുതായി 31പേർക്ക് രോഗം സ്ഥിരീകരിച്ചത് ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. കോവിഡ് ബാധ ഇവിടെ നിയന്ത്രണ വിധേയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.