ലണ്ടൻ: ഇന്ത്യ-പാക് ബന്ധം അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇരുരാജ്യങ ്ങളും സമാധാന ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒാക്സ്ഫ ഡ് സർവകലാശാലയിലെ ഒരു സംഘം വിദ്യാർഥികൾ രംഗത്ത്. ഇന്ത്യ-പാക് സമാധാനത്തിന് െഎക ്യദാർഢ്യം പ്രകടിപ്പിച്ച് റാലി നടത്തുകയും സംയുക്ത പ്രസ്താവന പുറത്തിറക്കുകയും ചെയ്തു. ഒാക്സ്ഫഡ് സർവകലാശാലയിലെ ഇന്ത്യ-പാക് വിദ്യാർഥികളാണ് സമാധാന ആഹ്വാനവുമായി പ്രസ്താവനയിറക്കിയത്. പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച വിദ്യാർഥികൾ, തീവ്രവാദത്തിെൻറ എല്ലാ രൂപങ്ങളെയും തള്ളിപ്പറയുന്നതായി പ്രഖ്യാപിച്ചു.
ഭക്ഷണത്തിലും സംസ്കാരത്തിലും ചരിത്രത്തിലും നേരിടുന്ന വെല്ലുവിളികളിൽ വരെ ഏകത്വമുണ്ടെന്ന് എല്ലായ്പോഴും സംസാരിക്കുന്ന രണ്ടു രാജ്യങ്ങൾ പരസ്പരം പോരടിക്കുന്നത് എങ്ങനെയെന്ന് അവർ ചോദിച്ചു. യു.എസിലെ ഇന്തോ-പാക് വിഭാഗം തങ്ങളെ സംബന്ധിച്ച് അഭയകേന്ദ്രമാണ്. എന്നാൽ, തങ്ങളിൽ പെട്ടവരുടെ വീടുകൾ സന്ദർശിക്കണമെന്ന് ആഗ്രഹിച്ചാൽ കടുത്ത വിസ നടപടികളും രാഷ്ട്രീയവും പിന്തിരിപ്പിക്കുകയാണ്. ഇവിടെ ഒന്നിച്ചിരുന്ന് ജന്മനാട്ടിലെ സ്ഥിതിഗതികൾ ആശങ്കയോടെ വീക്ഷിക്കുകയാണ്.
യുദ്ധം ഒന്നിനും പകരമല്ല. ഭയവും വിദ്വേഷവും വിതച്ച് മുതലെടുക്കുന്നവർക്ക് മാത്രമേ അതുകൊണ്ട് ലാഭമുണ്ടാകൂ. ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ െഎക്യത്തോടെ ചെറുത്തുതോൽപിക്കുകയാണ് ഇൗയവസരത്തിൽ ചെയ്യേണ്ടതെന്ന് ഒാരോ ഇന്ത്യക്കാരനെയും പാകിസ്താനിയെയും ഒാർമിപ്പിക്കുന്നു. സമാധാനപരമായ ചർച്ചകളിലൂടെ നമ്മുടെ രാഷ്്ട്രത്തലവൻമാർക്ക് ഇപ്പോൾ ഉടലെടുത്ത സംഘർഷത്തിന് പരിഹാരം കാണാൻ സാധിക്കെട്ട എന്നാഗ്രഹിക്കുകയും ചെയ്യുന്നു. അതോടൊപ്പം യുദ്ധഭീതി പരത്തുന്ന ഇരുരാജ്യ മാധ്യമങ്ങളെയും അപലപിക്കുകയും ചെയ്യുന്നു -എന്നു പറഞ്ഞാണ് വിദ്യാർഥികൾ പ്രസ്താവന അവസാനിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.