സിഡ്നി: ഉത്തരകൊറിയയുടെ സാമ്പത്തിക വക്താവെന്ന് സംശയിക്കുന്ന ഒരാൾ ആസ്ട്രേലിയിൽ അറസ്റ്റിൽ. ആസ്ട്രേലിയൻ ഫെഡറൽ പൊലീസാണ് ചാൻ ഹാൻ ചോയെന്ന 59കാരനെ അറസ്റ്റ് ചെയ്തത്. അനധികൃത ആയുധ കച്ചവടവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തത്. 30 വർഷമായി ഇയാൾ ആസ്ട്രേലിയയിൽ സ്ഥിരതാമസമാണ്. ഉത്തരകൊറിയയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നു. ആറ് കുറ്റങ്ങളാണ് ഇയാൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.
ഉത്തരകൊറിയ വികസിപ്പിച്ചെടുത്ത ബാലിസ്റ്റിക് മിസൈലിെൻറ സാേങ്കതികവിദ്യ വിദേശവ്യവസായ സ്ഥാപനങ്ങൾക്ക് വിൽക്കുന്നതിന് ഇയാൾ ഇടനില നിന്നുവെന്നും ആരോപിക്കുന്നു. വൻ വ്യവസായ സ്ഥാപനങ്ങൾക്ക് കൊറിയയിൽ നിന്ന് കൽക്കരി ഇറക്കുമതി ചെയ്യുന്നതിന് ഇയാൾ ഇടനില നിന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.