സി​റി​യ​: റ​ഷ്യ​യെ  പ്ര​തി​ക്കൂട്ടിലാക്കി ബ്രി​ട്ട​ൻ

ലണ്ടൻ: ഇദ്ലിബ് പ്രവിശ്യയിൽ കഴിഞ്ഞയാഴ്ച നടന്ന രാസായുധാക്രമണത്തിൽ സിവിലിയന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ റഷ്യയെ പ്രതിക്കൂട്ടിൽ നിർത്തി ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി സർ മൈക്കിൾ ഫാലൻ. ബശ്ശാർ ഭരണകൂടത്തെ പിന്തുണക്കുന്ന റഷ്യക്ക് ആ ഉത്തരവാദിത്തത്തിൽനിന്ന് രക്ഷപ്പെടാനാവില്ലെന്നും   സൺഡേ ടൈംസിൽ എഴുതിയ ലേഖനത്തിൽ ഫാലൻ കുറ്റപ്പെടുത്തി. സിറിയയിലെ പുതിയ സംഭവവികാസങ്ങളെ തുടർന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി മോസ്കോ സന്ദർശനം റദ്ദാക്കിയതിനു പിന്നാലെയാണ് പ്രതിരോധ െസക്രട്ടറിയുടെ പരാമർശം.  തിങ്കളാഴ്ചയായിരുന്നു റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി ബോറിസ് ജോൺസൺ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്.

രാസായുധാക്രമണത്തെ തുടർന്ന് സിറിയൻ സർക്കാറിനെതിരെ ലോക വ്യാപകമായി പ്രതിഷേധമുയർന്നിരുന്നു. നിയമവിരുദ്ധവും അധാർമികവും പ്രാകൃതവുമായ ആക്രമണമാണ് ബശ്ശാർ  ഭരണകൂടം നടത്തിയതെന്ന് മൈക്കിൾ വിമർശിച്ചു. റഷ്യയുടെ മേൽനോട്ടത്തിലാണ് സിറിയയിൽ ഇപ്പോൾ യുദ്ധക്കുറ്റം നടന്നിരിക്കുന്നത്. അടുത്തിടെയായി സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനുള്ള നടപടികളാണ് നാം തേടിക്കൊണ്ടിരിക്കുന്നത്. അതിനായി ബശ്ശാർ സർക്കാറിന് നിരവധി അവസരങ്ങൾ നൽകുകയും ചെയ്തു. എല്ലാം അദ്ദേഹം പാഴാക്കിക്കളഞ്ഞു. സിറിയയിൽ ബശ്ശാർ ഇല്ലാത്തൊരു സർക്കാറാണ് ഇനിയാവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  

ഭാവിയിൽ നടക്കാൻ സാധ്യതയുള്ള ആക്രമണങ്ങളുടെ ഉത്തരവാദിത്തത്തിൽനിന്ന് രക്ഷപ്പെടണമെന്നുണ്ടെങ്കിൽ വ്ലാദിമിർ പുടിൻ ആത്മാർഥത കാണിക്കണം. യു.എൻ സമാധാന നടപടികളിൽ സമ്പൂർണമായി സഹകരിക്കണം. ജനങ്ങളുടെ നന്മയെ കരുതി ബശ്ശാറി​െൻറ രാസായുധങ്ങൾ നിർവീര്യമാക്കാൻ സഹായിക്കണം. സമാധാനം പുനഃസ്ഥാപിക്കാനുള്ള വഴികളാണ് റഷ്യ ഇനി അവലംബിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - syria -russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.