െബർമിങ്ഹാം: ലാപ്ടോപ് നഷ്ടപ്പെട്ട വിദ്യാർഥിക്ക് മോഷ്ടാവിെൻറ മാപ്പപേക്ഷ. മോഷണത്തിൽ മനഃസാക്ഷിക്കുത്ത് അനുഭവപ്പെട്ട മോഷ്ടാവ് ഇ-മെയിലിലൂടെയാണ് മാപ്പപേക്ഷിച്ചത്. ‘‘താങ്കളുടെ ലാപ്ടോപ് എടുത്തതിൽ എനിക്ക് മാപ്പു നൽകണം. ദാരിദ്ര്യം കാരണമാണ് അങ്ങനെ ചെയ്യേണ്ടിവന്നത്. എനിക്കു പണം അത്യാവശ്യമായിരുന്നു. താങ്കൾ ഒരു യൂനിവേഴ്സിറ്റി വിദ്യാർഥിയാണെന്ന് മനസ്സിലായി. പഠനവുമായി ബന്ധപ്പെട്ട എന്തെങ്കിലും ഫയലുകൾ ലാപ്പിലുണ്ടെങ്കിൽ അത് ഞാൻ താങ്കൾക്ക് അയച്ചുതരാം’’ -മോഷ്ടാവ് കത്തിൽ അറിയിച്ചത് ഇങ്ങനെയായിരുന്നു.
െബർമിങ്ഹാം സ്വദേശിയായ സ്റ്റീവ് വാലൻറിൻ ആണ് തനിക്കൊപ്പം ഫ്ലാറ്റിൽ താമസിക്കുന്ന വിദ്യാർഥിക്ക് ലഭിച്ച മോഷ്ടാവിെൻറ ഇ-മെയിൽ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.