ഇന്ത്യൻ വംശജർ മരിച്ച തീപിടിത്തം: തീ പടർന്നത്​ പെട്രോളിൽനിന്ന്​

ലണ്ടൻ: ഫെബ്രുവരി 25ന്​ ലെസ്​റ്ററിൽ പോളിഷ്​ സൂപ്പർ മാർക്കറ്റിലും മുകളിലെ കെട്ടിടത്തിലും ഉണ്ടായ തീപിടിത്തം പെ​​േ​ട്രാളിൽനിന്ന് തീ പടർന്നതിനെ തുടർന്ന്​. സംഭവത്തിൽ ​നരഹത്യക്ക് മൂന്നുപേരെ ലെസ്​റ്റർ കോടതി ഏപ്രിൽ മൂന്നു വരെ റിമാൻഡ്​ ചെയ്​തു. സബ്​ക സ്​റ്റോർ ഉടമ ആരം കുർദ് ​(33), ഹൗക്കർ ഹസൻ (32), അർകാൻ അലി (37) എന്നിവരെയാണ്​ റിമാൻഡ്​ ചെയ്​തത്​.

ഇന്ത്യൻ വംശജരായ രഗുബീർ കുടുംബത്തിലെ മൂന്നുപേരടക്കം അഞ്ചുപേർ തീപിടിത്തത്തിൽ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ കഴിഞ്ഞ ഞായറാഴ്​ച നരഹത്യക്കുറ്റം ചുമത്തി പൊലീസ്​ നാൽപതുകാരനെ അറസ്​റ്റ്​ ചെയ്​തിരുന്നു. ഇയാൾ പൊലീസ്​ കസ്​റ്റഡിയിലാണ്​. കഴിഞ്ഞ വെള്ളിയാഴ്​ച പൊലീസ്​ അറസ്​റ്റ്​ചെയ്​ത 30 വയസ്സുകാരായ രണ്ടുപേർ പുറത്തിറങ്ങി. തീ പിടിത്തത്തെത്തുടർന്ന്​ തകർന്ന കെട്ടിടത്തിൽ വിദഗ്​ധ ഉ​േദ്യാഗസ്​ഥർ പരിശോധന തുടരുകയാണ്​.

Tags:    
News Summary - Three charged over Leicester shop blast that left five dead-World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.