പാരീസ്​: പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ കർശനമാക്കിയ സാഹചര്യത്തിലും ലോകത്ത്​ കോവിഡ്​-19 ബാധിച്ച്​ മരിച്ചവരുടെ എണ്ണം 16,098 ആയി. ആകെ 366,866 പേർക്ക്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചിട്ടുണ്ട്​. ആഗോളതലത്തിൽ 50 രാജ്യങ്ങളിലായി 100 കോടിയിലേറെ ജനങ്ങളാണ്​ കോവിഡ്​-19നെ പേടിച്ച്​ വീടുകളിൽ കഴിയുന്നത്​. ജനങ്ങൾ വീടുകളിൽ തന്നെ കഴിയു​ന്നുണ്ടോ എന്ന്​ പരിശോധിക്കാൻ ഡ്രോണുകളും ഹെലികോപ്​ടറുകളും രംഗത്തിറക്കിയിട്ടുണ്ട്​.

പ്രതിരോധത്തി​​െൻറ ഭാഗമായി 35 രാജ്യങ്ങൾ അടച്ചുപൂട്ടാൻ തീരുമാനിച്ചപ്പോൾ മറ്റുള്ളവ ജനങ്ങൾക്ക്​ വീടിനുള്ളിൽ തന്നെ കഴിയാൻ നിർദേശം നൽകി. ഫ്രാൻസ്​, ഇറ്റലി, അർജൻറീന, യു.എസിലെ കാലിഫോർണിയ, ഇറാഖ്​, റുവാണ്ട എന്നിവയാണ്​ പൂർണമായി അടച്ചിട്ടിരിക്കുന്നത്​. ​കൊളംബിയയും ചൊവ്വാഴ്​ചയോടെ അടച്ചുപൂട്ടലി​​​െൻറ പാതയിലെത്തും. ന്യൂസിലൻഡിൽ ജീവനക്കാർക്ക്​ വീടുകളിലിരുന്ന്​ ജോലിചെയ്യാൻ അനുമതി നൽകി. ബ്രിട്ടനിൽ പാർക്കുകളിലും ബീച്ചുകളിലും ആളുകൾ സംഘംചേരുന്നതും രാത്രി യാത്രയും​ കർശനമായി വിലക്കി.

ബുർകിനഫാസോ, ചിലി, ഫിലിപ്പീൻസ്​, സെർബിയ, മോറിത്താനിയ എന്നീ രാജ്യങ്ങളും സമാന പ്രതിരോധ നടപടികളാണ്​ പിന്തുടരുന്നത്​. സൗദി അറേബ്യയിൽ തിങ്കളാഴ്​ച മുതൽ കർഫ്യൂ പ്രാബല്യത്തിലായി. മൊറീഷ്യസിലും കൊളംബിയയിലും ആദ്യമരണം സ്​ഥിരീകരിച്ചു. റുമാനിയയിലും അംഗോള, എറിത്രീയ, യുഗാണ്ട രാജ്യങ്ങളിലും വൈറസെത്തി. രോഗബാധിതരുടെ എണ്ണത്തിൽ മുന്നിൽ യൂറോപ്പുതന്നെ. 15 ലക്ഷം പേരാണ്​ യൂറോപ്പിൽ വൈറസി​​െൻറ പിടിയിലായത്​.

ഇറ്റലിയിലാണ്​ ഏറ്റവും കൂടുതൽ വൈറസ്​ബാധിതരുള്ളത്​. ലോകത്തെ മൊത്തം മരണസംഖ്യയുടെ മൂന്നിലൊന്ന്​ ഇറ്റലിയിലാണ്​. കോവിഡ്​ പടരുന്ന സാഹചര്യത്തിൽ ഇറ്റലിയിലെ നിയന്ത്രണം ഏപ്രിൽ മൂന്നുവരെ നീട്ടി. ബ്രിട്ട​​െൻറ അവസ്​ഥ മോശമാണെന്നും ഈ സ്​ഥിതിയിൽ പോയാൽ ഇറ്റലിയെപോലെ ആയിത്തീരുമെന്നും പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ മുന്നറിയിപ്പു നൽകി. ബ്രിട്ടനുമായുള്ള അതിർത്തി അടക്കാൻ ഫ്രാൻസ്​ തീരുമാനിച്ചു. സ്​പെയിനിൽ അടിയന്തരാവസ്​ഥ 15ദിവസം കൂടി നീട്ടി.അതിനിടെ, ജോർഡനിൽ വൈറസ്​ ബാധിതരെ ചികിത്സിക്കാൻ മലേറിയക്ക്​ ഉപയോഗിക്കുന്ന ഹൈഡ്രോക്​സി​ക്ലോറോക്വിൻ മറ്റു മരുന്നുകൾക്കൊപ്പം ഉപയോഗിക്കാൻ ​അധികൃതർ നിർദേശം നൽകി. ഹോ​േങ്കാങ്ങിൽ തദ്ദേശീയവരല്ലാത്തവർക്ക്​ പ്രവേശനവിലക്കും ഏർപ്പെടുത്തി.

തെരുവിൽ കഴിയുന്നവർക്ക്​ ഹോട്ടൽ മുറി
കോവിഡ്​-19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ തെരുവിൽ കഴിയുന്ന ഭവനരഹിതർക്കായി 300 ഹോട്ടൽ മുറികൾ ബുക്ക്​ ചെയ്​ത്​ ലണ്ടൻ മേയർ സാദിഖ്​ ഖാൻ. ബ്രിട്ടീഷ്​ സർക്കാർ സാമ്പത്തിക പിന്തുണയോടെയാണ്​ മേയറുടെ നടപടി. ലണ്ടനിലെ നഗര ഭരണകാര്യാലയവും ഭവന മന്ത്രാലയവുമായും കൂടിയാലോചിച്ചാണ്​ നടപടികൾ സ്വീകരിച്ചത്​. അടുത്ത 12 ആ​ഴ്​ചത്തേക്കാണ്​ ലണ്ടനിലെ രണ്ടു ഹോട്ടലുകളിൽ മുറി ബുക്ക്​ ചെയ്​തത്​.

ചൈനയിൽ 89 ശതമാനം വൈറസ്​ബാധിതരും രോഗവിമുക്​തർ
കോവിഡ്​-19 ആദ്യമായി റിപ്പോർട്ട്​ ചെയ്​ത ചൈനയിൽവൈറസ്​ ബാധ സ്​ഥിരീകരിക്കപ്പെട്ടവരിൽ 89 ശതമാനം പേരും രോഗമുക്​തരായി ആശുപത്രി വിട്ടു. ചൈനയുടെ ദേശീയ ആരോഗ്യ കമീഷ​െന ഉദ്ധരിച്ച്​ ദേശീയ വാർത്ത ഏജൻസിയായ എ.എൻ.ഐ ആണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്​. ഇക്കഴിഞ്ഞ ഡിസംബർ മുതൽ ഞായറാഴ്​ച അർധരാത്രിവരെ 81,093 പേർക്കാണ്​ ചൈനയിൽ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. അതിൽ 72,703 പേർ രോഗവിമുക്​തരായി. 3270 പേർ മരിച്ചു. നിലവിൽ 5120 പേരാണ്​ ചികിത്സയിലുള്ളത്​. അതിൽ 1749 പേരുടെ നില ഗുരുതരമാണ്​.

പാകിസ്​താനിൽ ഡോക്​ടർ മരിച്ചു
കോവിഡ്​ ബാധിതരെ ചികിത്സിച്ച ഡോക്​ടർ ഉസ്​മ റെയ്​സ്​(26)മരണത്തിനു കീഴടങ്ങി. പാക്​ അധീന കശ്​മീരിലെ ജിൽജിത്​ മേഖല യിലെ ആശുപത്രിയിലാണ്​ അടുത്തിടെ ഇറാഖ്​, ഇറാൻ രാജ്യങ്ങളി​ൽ നിന്നെത്തിയ വൈറസ്​ബാധിതരെ ഇദ്ദേഹം ചികിത്സിച്ചിരുന്നത്​. രാജ്യത്ത്​ ആദ്യമായാണ്​ കോവിഡ്​ ബാധിച്ച്​ ഡോക്​ടർ മരിക്കുന്നത്​. ഇതോടെ പാകിസ്​താനിൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം അഞ്ചായി. 800 പേർക്ക്​ വൈറസ്​ ബാധസ്​ഥിരീകരിച്ചിട്ടുണ്ട്​.

അംഗലാ മെർകൽ നിരീക്ഷണത്തിൽ
പ്രതിരോധ കുത്തി​വെപ്പു നൽകിയ ഡോക്​ടർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിനാൽ ജർമൻ ചാൻസലർ അംഗലാ മെർകൽ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മെർകലി​​െൻറ ഒൗദ്യോഗിക വക്​താവാണ്​ ഇക്കാര്യം അറിയിച്ചത്​. വെള്ളിയാഴ്​ചയാണ്​ മെർകൽ കുത്തി​വെപ്പെടുത്തത്​.

ബെക്കിങ്​ഹാം കൊട്ടാര ജീവനക്കാരന്​ കോവിഡ്​
ബെക്കിങ്​ഹാം കൊട്ടാരത്തിലെ ജീവനക്കാരന്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ഇദ്ദേഹവുമായി സമ്പർക്കമുണ്ടായിരുന്നവരെ ഐസൊലേഷനിലേക്ക്​ മാറ്റി. എലിസബത്ത്​ വിൻഡ്​സർ കൊട്ടാരത്തിലേക്ക്​ മാറുന്നതിന്​ മുമ്പ്​ ജീവനക്കാരന്​ രോഗം സ്​ഥിരീകരിച്ചിരുന്നു. വിൻഡ്​സർ കൊട്ടാരത്തിൽ കഴിയുന്ന രാജ്​ഞി പൊതുപരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്​. കൊട്ടാരത്തിലേക്ക്​ സന്ദർശകരെയും അനുവദിക്കില്ല. കഴിഞ്ഞാഴ്​ചയാണ്​ കോവിഡ്​ ഭീതിയെ തുടർന്ന്​ 93കാരിയായ രാജ്​ഞിയെ ബെക്കിങ്​ഹാമിൽ നിന്ന്​ വിൻഡ്​സർ പാലസിലേക്ക്​ മാറ്റിയത്​. 500 ജീവനക്കാരാണ്​ കൊട്ടാരത്തിലുള്ളത്​.

നേപ്പാൾ അതിർത്തി അടച്ചു
കോവിഡ്​ ഭീതിയിൽ നേപ്പാൾ ഈ മാസം 29 വരെ ഇന്ത്യ, ചൈന രാജ്യങ്ങളുമായുള്ള അതിർത്തി അടച്ചു. അതേസമയം, ഈ രാജ്യങ്ങളിൽനിന്നുള്ള ചരക്കുഗതാഗതം പതിവുപോ​ലെ നടക്കും. ആളുകൾക്ക്​ പ്രവേശനമുണ്ടാകില്ല.

ഇൻറർഫെറോൺ ആൽഫ 2ബി രക്ഷയാവുമോ
മഹാമാരിയായ കോവിഡ്- 19 നെ പിടിച്ചുകെട്ടാന്‍ ചൈന ഏറ്റവും കൂടുതല്‍ ആശ്രയിച്ചത്​ ക്യൂബയില്‍നിന്നുള്ള ആൻറി വൈറല്‍ മരുന്നായ ഇൻറര്‍ഫെറോണ്‍ ആല്‍ഫ 2ബിയെ ആണ്​. ക്യൂബയും ചൈനയും സംയുക്തമായി 2003 മുതല്‍ ചൈനയില്‍തന്നെ നിര്‍മിച്ചിരുന്ന ഈ മരുന്ന് ചൈനീസ് ദേശീയ ആരോഗ്യ കമീഷന്‍ കോവിഡ് ചികിത്സക്കായി തിരഞ്ഞെടുത്ത 30 മരുന്നുകളിൽ ഉള്‍പ്പെട്ടിരുന്നു. കൊറോണ വൈറസി​​െൻറ സ്വഭാവവിശേഷതകളുമായി സാമ്യമുള്ള വൈറസുകളെ ചെറുക്കാന്‍ ഇൻറര്‍ഫെറോണ്‍ 2ബി ഫലപ്രദമാണെന്ന്​ മുമ്പ്​ കണ്ടെത്തിയിരുന്നു. ഡെങ്കു വൈറസിനെ പ്രതിരോധിക്കാന്‍ 1981ലാണ് ക്യൂബ ആദ്യമായി ഈ മരുന്ന് വികസിപ്പിച്ചത്.

*ബ്രിട്ടൻ കൂടുതൽ കടുത്ത നടപടികളിലേക്ക്​
*ഫ്രാൻസിൽ രണ്ടുമാസത്തേക്ക്​ ആരോഗ്യ അടിയന്തരാവസ്​ഥ
*സിറിയയിൽ ആദ്യ കേസ്​
*ഫിലിപ്പീൻസിൽ നൂറുകണക്കിന്​ ആരോഗ്യജീവനക്കാർ ഐസൊലേഷനിൽ
*ചൈനയിലെ വൂഹാനിൽ ജനങ്ങൾക്ക്​ താമസസ്​ഥലത്തേക്ക്​ മടങ്ങാൻ അനുമതി
*ഒളിമ്പിക്​സിന്​ ടീമിനെ അയക്കി​ല്ലെന്ന്​ കാനഡയും ആസ്​ട്രേലിയയും
*ദക്ഷിണകൊറിയയിൽ വൈറസ്​ ബാധ കുറയുന്നു

Tags:    
News Summary - total death reached 16,000 due to covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.