പാരീസ്: യു.എസും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം യാഥാർഥ്യമെന്ന് ഫ്രഞ്ച് ധനമന്ത്രി. അർജൻറീനയിൽ നടന്ന ജി20 മന്ത്രിമാരുടെ സമ്മേളനത്തിൽ ധനമന്ത്രി ബ്രുേണാ ലേ മെയ്റിയാണ് വ്യാപാര യുദ്ധം സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. കാടിെൻറ നിയമമാണ് വ്യാപാര യുദ്ധത്തിലുടെ യു.എസ് നടപ്പിലാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വ്യാപാരയുദ്ധത്തിൽ കാടിെൻറ നിയമമാണ് യു.എസ് നടപ്പിലാക്കുന്നത്. അർഹതയുള്ളവർ അതിജീവിക്കുക എന്നതാണ് കാടിെൻറ നിയമം. ആഗോളവ്യാപാര ബന്ധങ്ങളുടെ ഭാവിക്ക് ഇൗ നിയമം ഒട്ടും അനുയോജ്യമല്ല. വളർച്ചയെ തടയുന്നതാണ് ഇപ്പോഴത്തെ യു.എസിെൻറ നയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്റ്റീലിനും അലുമിനിയത്തിനും ഏർപ്പെടുത്തിയ നികുതി പിൻവലിക്കാതെ യു.എസുമായി സ്വതന്ത്ര വ്യാപാരത്തിൽ ഏർപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം, ഉൽപന്നങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്തിയ തീരുമാനത്തെ യു.എസ് ട്രഷറി സെക്രട്ടറി ന്യായീകരിച്ചു. ചൈനയും യുറോപ്യൻ യൂനിയനും വിപണികൾ തുറന്ന് സ്വതന്ത്ര വ്യാപാരത്തിനുള്ള അവസരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.