വാഷിങ്ടൺ: വ്യാപര യുദ്ധമെന്ന ആശങ്കകൾക്കിടെ കൂടുതൽ സഹകരണത്തിന് യു.എസ്-യുറോപ്യൻ യൂനിയൻ ധാരണ. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്, യൂറോപ്യൻ കമീഷൻ മേധാവി ജീൻ ക്ലൗഡ് ജൻകറുമായി നടത്തിയ കൂടികാഴ്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. പരസ്പര സഹകരണത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. താരിഫുകളില്ലാത്ത വ്യാപാര ബന്ധത്തിന് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാർഷികമേഖലയുൾപ്പടെ വിവിധ മേഖലകളിൽ പരസ്പരസഹകരണം ശക്തമാക്കൻ തീരുമാനിച്ചതായും യു.എസും ഇ.യുവും വ്യക്തമാക്കി. യുറോപ്യൻ യൂനിയനും അമേരിക്കയും തമ്മിൽ വ്യാപാര യുദ്ധം നിലനിൽക്കുന്നുവെന്ന വാർത്തകൾക്കിടെയാണ് പരസ്പര സഹകരണം ശക്തമാക്കാൻ യുറോപ്യൻ യൂനിയനും അമേരിക്കയും തീരുമാനിച്ചിരിക്കുന്നത്.
അലുമിനിയത്തിനും സ്റ്റീലിനും അധിക നികുതി ഏർപ്പെടുത്താനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരെ യുറോപ്യൻ യൂനിയൻ നേരത്തെ രംഗത്ത് വന്നിരുന്നു. ഇതോടെ അമേരിക്കയും യുറോപ്യൻ യൂനിയനുമായി വ്യാപാര യുദ്ധം നിലനിൽക്കുന്നുവെന്ന വാർത്തകൾ പുറത്ത് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.