ഒാസ്ലോ: തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനെയും രാഷ്ട്രശിൽപി മുസ്തഫ കമാൽ അതാതുർക്കിനെയും ശത്രുക്കളായി ചിത്രീകരിച്ചതിൽ നാറ്റോ മാപ്പുപറഞ്ഞു. നോർേവയിൽ നടക്കുന്ന നാറ്റോ സൈനികാഭ്യാസത്തിനിടെയാണ് സംഭവം. പരിപാടിയിൽ പ്രദർശിപ്പിച്ച ശത്രുപട്ടികയിൽ ഇരുവരുടെയും പേര് വന്നതാണ് പ്രശ്നമായത്. ഇതു ശ്രദ്ധയിൽപെട്ടതോടെ സൈനികപ്രകടനത്തിനെത്തിയ 40 സൈനികരെ പിൻവലിച്ച തുർക്കി ശക്തമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്തു. ഇതോടെ നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾെട്ടൻബർഗ് മാപ്പപേക്ഷയുമായി രംഗത്തെത്തി.
ഒൗദ്യോഗികമായി സംഭവിച്ചതല്ലെന്നും നാറ്റോ ഉദ്യോഗസ്ഥനല്ലാത്ത ഒരാൾ വ്യക്തിഗതമായി ചെയ്തതാണെന്നുമായിരുന്നു വിശദീകരണം. ‘ശത്രുപട്ടിക’ പ്രസിദ്ധീകരിച്ച നോർേവ സ്വദേശിയായ കരാറുകാരനെ പരിപാടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.