ലണ്ടൻ: ഇംഗ്ലണ്ടിലെ സതാംപ്തൺ ജനറൽ ആശുപത്രിയിൽ കോവിഡ് ബാധിച്ച് ഇരട്ട സഹോദരിമാർ മരിച്ചു. ഇതേ ആശുപത്രിയിലെ ശിശുരോഗവിഭാഗത്തിലെ നഴ്സായ കാറ്റി ഡേവിസും സഹോദരി എമ്മ ഡേവിസും ആണ് മരിച്ചത്. ഇരുവർക്കും 37 വയസായിരുന്നു. മൂന്നുദിവസത്തെ ഇടവേളയിലായിരുന്നു ഇരുവരുടെയും മരണം. കാറ്റി ചൊവ്വാഴ്ചയും എമ്മ വെള്ളിയാഴ്ചയുമാണ് മരിച്ചത്. എമ്മയും ഇതേ ആശുപത്രിയിൽ മുമ്പ് ജോലി ചെയ്തിരുന്നു.
ചെറുപ്രായത്തിൽ തന്നെ പാവപ്പെട്ടവരെ സഹായിക്കാൻ ഇരുവർക്കും വലിയ താൽപര്യമായിരുന്നു. അതിെൻറ ഭാഗമായാണ് നഴ്സിങ് ജോലി തെരഞ്ഞെടുത്തതെന്നും ഇവരുടെ സഹോദരി സോ പറഞ്ഞു. ഡോക്ടർമാരായും നഴ്സുമാരായും അവർ കുട്ടിക്കാലത്ത് അഭിനയിക്കുമായിരുന്നു. രോഗികൾക്കായി അവർ സ്വയം സമർപ്പിച്ചു. അവരുടെ ജീവത്യാഗത്തെ വർണിക്കാൻ വാക്കുകളില്ലെന്നും സഹോദരി അനുസ്മരിച്ചു.
കാററിയുടെ സേവനത്തെ ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും അനുസ്മരിച്ചു. കാറ്റിയുടെ മരണത്തെ തുടർന്ന് ആദരവുമായി ആശുപത്രി ജീവനക്കാർ മുഖ്യകവാടത്തിൽ ക്ലാപ് ഫോർ കാറ്റി നടത്തിയിരുന്നു. ബ്രിട്ടനിൽ 50 നഴ്സുമാരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.