ഇന്ത്യയിൽ കുടുങ്ങിയ പൗരന്മാരെ തിരികെ എത്തിക്കാൻ യു.കെയിൽനിന്ന്​ 12 ചാർട്ടർ വിമാനങ്ങൾ

ലണ്ടൻ: ഇന്ത്യയിൽ കുടുങ്ങിയ പൗരന്മാരെ തിരകെ എത്തിക്കാൻ പ്രത്യേക ചാർട്ടർ വിമാനങ്ങൾ അയക്കുമെന്ന്​ യു.കെ. ഇന്ത്യ യിൽ യാത്രാവിലക്ക്​ നിലനിൽക്കുന്നതിനെ തുടർന്നാണ്​ തീരുമാനം.

ബ്രിട്ടീഷ്​ ഹൈ കമീഷ​േൻറതാണ്​ തീരുമാനം. നിലവിൽ ഗോവ, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ കുടുങ്ങിയവരെ തിരികെ എത്തിക്കാൻ 12 ചാർട്ടർ വിമാനങ്ങളാണ്​ ഏർപ്പെടുത്തിയിരിക്കുന്നത്​.

ശേഷം മറ്റു വിമാനങ്ങളുടെ കാര്യം തീരുമാനിക്കു​മെന്നും ബ്രിട്ടീഷ്​ ഹൈ കമീഷൻ അറിയിച്ചു. രാജ്യത്ത്​ ഏകദേശം 5000 ത്തോളം ബ്രിട്ടീഷുകാരാണ്​ വിവിധ ഇടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്​.

Tags:    
News Summary - UK announces 12 Additional flights to evacuate stranded nationals from India -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.