ലക്സംബർഗ്: ബ്രെക്സിറ്റ് നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തോടടുക്കവെ നിർണായക വ ിധിയുമായി യൂറോപ്യൻ യൂനിയൻ കോടതി. സഹരാജ്യങ്ങളുടെ അനുമതിയില്ലാതെ ബ്രിട്ടന് ഏക പക്ഷീയമായി ബ്രെക്സിറ്റ് കരാർ നടപടികൾ നിർത്തിവെച്ച് യൂറോപ്യൻ യൂനിയനിൽ തുട രാമെന്നാണ് കോടതി ഉത്തരവിട്ടത്. ബ്രെക്സിറ്റ് അന്തിമ കരാർ സംബന്ധിച്ച് ബ്രിട്ടീ ഷ് പാർലമെൻറിൽ നിർണായക വോെട്ടടുപ്പ് നടക്കാനിരിക്കെയാണ് സ്കോട്ലൻഡ് നേത ാക്കൾ സമർപ്പിച്ച ഹരജിയിൽ കോടതിയുടെ പുതിയ ഉത്തരവ്.
സ്കോട്ടിഷ് പാർട്ടി നേതാ ക്കളായ കാതറിൻ സ്തിഹ്ലർ, ജോവന്ന ചെറി, ഡേവിഡ് മാർട്ടിൻ, അലിൻ സ്മിത്ത്, റോസ് ഗ്രീർ, ആൻഡി വിഗ്മാൻ എന്നിവരാണ് യൂറോപ്യൻ കോടതിയെ സമീപിച്ചത്. അത്തരമൊരു പിന്മാറ്റം ആ രാജ്യത്തിെൻറ ഭരണഘടനാപരമായ ആവശ്യങ്ങൾ മുൻനിർത്തിയായിരിക്കണം. തീരുമാനമെടുത്താൽ ബ്രിട്ടന് പഴയപോലെ യൂറോപ്യൻ യൂനിയൻ അംഗമായി തുടരാനാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ജനസഭയിൽ (ഹൗസ് ഒാഫ് കോമൺസ്) കരാർ പാസാക്കാനായില്ലെങ്കിൽ പ്രധാനമന്ത്രി തെരേസ മേയ് രാജിവെക്കേണ്ടിവരും. അതിനാൽ ചൊവ്വാഴ്ചത്തെ വോെട്ടടുപ്പ് നീട്ടിവെക്കാനും മേയ്ക്ക് പദ്ധതിയുണ്ട്. പാർലമെൻറിൽ ഇക്കാര്യം പ്രഖ്യാപിച്ചേക്കും. കേവലഭൂരിപക്ഷം ലഭിച്ചാൽ മാത്രമേ കരാർ നടപ്പാക്കാനാവൂ. ബ്രെക്സിറ്റാനന്തരം ബ്രിട്ടനും യൂറോപ്യൻ യൂനിയനുമായുള്ള ബന്ധം എങ്ങനെയായിരിക്കുമെന്ന വ്യവസ്ഥകളടങ്ങിയതാണ് കരാർ. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആഗോളവിപണിയിൽ ഡോളറിനെതിരായ വിനിമയത്തിൽ പൗണ്ടിെൻറ മൂല്യമിടിഞ്ഞു.
2016 ജൂൺ 23നാണ് ബ്രെക്സിറ്റ് ഹിതപരിശോധന നടന്നത്. 52 ശതമാനം ആളുകൾ അനുകൂലമായി വോട്ട് ചെയ്തു; 48 ശതമാനം എതിർത്തും. അനുകൂലിച്ചവർ തന്നെ പിന്നീട് വീണ്ടും ഹിതപരിശോധന വേണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നു. 2019 മാർച്ച് 29ഒാടെ നടപടികൾ പൂർത്തിയാക്കി ഇ.യു വിടുമെന്നാണ് ധാരണ. അതിനിടെ, ബ്രെക്സിറ്റിൽനിന്ന് പിന്മാറാൻ ഉദ്ദേശിക്കുന്നില്ലെന്ന് തെരേസ മേയ് വ്യക്തമാക്കി.
ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് മേയ് മുന്നോട്ടുവെച്ച കരാർ യൂറോപ്യൻ അംഗരാജ്യങ്ങൾ അംഗീകരിച്ചിരുന്നു. കരാറിന് പാർലമെൻറിെൻറ അനുമതി കൂടിയുണ്ടെങ്കിലേ നടപ്പാക്കാൻ സാധിക്കൂ. പാർലമെൻറ് എതിരായി വോട്ടുചെയ്യുകയാണെങ്കിൽ വ്യക്തമായ കരാറില്ലാതെയാകും ബ്രിട്ടൻ ഇ.യു വിടുക. അതല്ലെങ്കിൽ കോടതി ചൂണ്ടിക്കാട്ടിയതുപോലെ ബ്രെക്സിറ്റ് നടപടികൾ നിർത്തിവെച്ച് വീണ്ടും ഹിതപരിശോധന നടത്തേണ്ടിവരും.
രണ്ടാം ബ്രെക്സിറ്റ് ഹിതപരിശോധനക്ക് വാദിക്കുന്നവർ കോടതിവിധിയെ സ്വാഗതം ചെയ്യുമെന്നാണ് കരുതുന്നത്. എന്നാൽ, വീണ്ടുമൊരു ഹിതപരിശോധനയുണ്ടാകില്ലെന്ന് മേയ് പലതവണ പറഞ്ഞതാണ്. വിടുതൽ കരാറിൻ മേൽ വീണ്ടും ചർച്ചക്കു തയാറല്ലെന്ന് യൂറോപ്യൻ കമ്മീഷൻ വക്താവ് മിണ ആൻഡ്രീവ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.