വാഷിങ്ടൺ: ഇന്ത്യ തങ്ങളുടെ ശക്തരായ അണിയും പങ്കാളിയുമാണെന്നും വീണ്ടും അധികാരമേൽക്കുന്ന നരേന്ദ്ര മോദി സർക് കാറുമായി എല്ലാതരത്തിലും സഹകരിച്ചുപ്രവർത്തിക്കുമെന്നും യു.എസ്. വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ. വിവിധ വിഷയങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ചനടത്താൻ കാത്തിരിക്കുകയാണെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് അറിയിച്ചു.
തെരഞ്ഞെടുപ്പിൽ വൻ ജയം നേടിയ മോദിയെയും ബി.ജെ.പിയെയും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡൻറ് മൈക് പെൻസും പോംപിയോയും അഭിനന്ദിച്ചിരുന്നു. ഇന്ത്യൻ തെരഞ്ഞെടുപ്പിെൻറ സുതാര്യതയെയും സമഗ്രതയെയും കുറിച്ച് ആത്മവിശ്വാസമുണ്ടെന്നും സ്റ്റേറ്റ് ഡിപ്പാർട്മെൻറ് വക്താവ് മോർഗൻ ഒർടാഗസ് പറഞ്ഞു. അടുത്ത മാസം പോംപിയോ ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് മോർഗെൻറ പ്രസ്താവന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.