വാഷിങ്ടൺ: ഇറാൻ റെവലൂഷനറി ഗാർഡിനെ ഭീകരസംഘടനയായി മുദ്രകുത്തി യു.എസ്. യു.എസ് പ് രസിഡൻറ് ഡോണൾഡ് ട്രംപാണ് തീരുമാനം അറിയിച്ചത്. മറ്റൊരു രാജ്യത്തെ സൈനിക സംഘത്തെ ആദ്യമായാണ് യു.എസ് ഭീകരസംഘടനയായി മുദ്രകുത്തുന്നത്. ഭീകരപ്രവർത്തനങ്ങൾ തുടരുന്ന ഇറാനെതിരെ സാമ്പത്തിക ഉപരോധമടക്കമുള്ള നടപടികൾ തുടരുമെന്നും ട്രംപ് പറഞ്ഞു. യു.എസിെൻറ തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പുമായി ഇറാൻ രംഗത്തുവന്നു.
നടപടി മറ്റൊരു ദുരന്തം കൂടിയെന്നാണ് വിദേശകാര്യ മന്ത്രി ജവാദ് സരീഫ് പ്രതികരിച്ചത്. യു.എസുമായി സഹവർത്തിത്വത്തിലല്ലാത്ത രാജ്യങ്ങളുടെ സൈന്യത്തെ ഭാവിയിൽ ഭീകര സംഘടനകളാക്കി മാറ്റാനുള്ള ചവിട്ടുപടിയാണിതെന്നും വിമർശകർ കുറ്റപ്പെടുത്തി.
ഇറാനുമായുള്ള ആണവ കരാറിൽ നിന്നു പിന്മാറിയതിനു പിന്നാലെ റെവലൂഷനറി ഗാർഡുമായി സഹകരിക്കുന്ന നിരവധി സ്ഥാപനങ്ങളെയും ആളുകളെയും യു.എസ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിൽക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ് ഇത്തരം വിഡ്ഢിത്ത നടപടികളുമായി യു.എസ് മുന്നോട്ടുവരുന്നതെന്ന് െറവലൂഷനറി ഗാർഡ് കമാൻഡർ മുഹമ്മദ് അലി ജാഫരി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.