റോം: രണ്ടാം ലോകയുദ്ധ കാലത്തെ രഹസ്യ ഫയലുകൾ തുറക്കാൻ ഫ്രാൻസിസ് മാർപാപ്പ അനുമതി നൽകി. ഫയലുകളുടെ വിശദാംശങ്ങൾ അടുത്ത വർഷം പുറത്തുവിടും. അന്ന് മാർപാപ്പയായിരുന് ന പയസ് 12ാമെൻറ കാലത്തെ രേഖകളാണ് പരസ്യപ്പെടുത്തുന്നത്.
1939-58 കാലത്തെ ആയിരക്കണക്ക ിന് കത്തുകൾ, കേബിളുകൾ, പ്രസംഗങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ജർമനി, ഇറ്റലി എന്നീ രാജ്യങ്ങളിലെ ഫാഷിസ്റ്റ് പ്രവണതകൾക്കും ക്രൂരതക്കും എതിരെ പയസ് 12ാമൻ വേണ്ടരീതിയിൽ പ്രതികരിച്ചിരുന്നില്ലെന്ന ആക്ഷേപം അന്നേയുണ്ട്.
വംശഹത്യയിൽനിന്ന് യഹൂദരെ രക്ഷിക്കാൻ രഹസ്യമായി അദ്ദേഹം ശ്രമിച്ചെന്നാണ് അനുകൂലിക്കുന്നവരുടെ പക്ഷം. പയസ് 12ാമന്‍ എതിരായ വിമർശനം പലപ്പോഴും മുൻവിധിയോടെയുള്ളതും ഉൗതിവീർപ്പിച്ചതുമാണെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. രേഖകൾ പരസ്യപ്പെടുത്തുന്ന കാര്യം വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
കൃത്യമായ ചരിത്രത്തിെൻറ വിലയിരുത്തൽ ഇനി സാധിക്കും. അടുത്ത സഹകാരികളുടെ ഉപദേശവും തേടിയ ശേഷമാണ് ഇൗ തീരുമാനമെടുത്തത്. സഭ ചരിത്രത്തെ ഭയക്കുന്നില്ല. സ്നേഹിക്കുകയാണ് -പോപ് ഫ്രാൻസിസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.