വ്ലാഡിവോസ്റ്റോക്: റഷ്യയിലെ വ്ലാഡിവോസ്റ്റോകില്‍ നടക്കുന്ന സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ പ് രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ സാമ് പത്തിക, പ്രതിരോധ, സുരക്ഷ മേഖലകളിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഇരുനേതാക്കളും തമ്മിൽ ധാരണയായതായി വിദേശകാര്യ വക്താവ് രവീഷ് കുമാർ അറിയിച്ചു.
മൂന്നു മാസത്തിനിടെ മൂന്നാം തവണയാണ് മോദി ഷിൻസോ ആബെയുമായി കൂടിക്കാഴ്ച നടത്തുന്നത്. ജൂണിൽ ഒസ്കയിൽ നടന്ന ജി-20 ഉച്ചകോടിയിലും ബിയാരിട്സിൽ നടന്ന ജി-7 ഉച്ചകോടിയിലും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്തോ- പസഫിക് മേഖലയുടെ സാമ്പത്തിക സഹകരണത്തിനായി ഇരുരാജ്യങ്ങളും ഒരുമിച്ച് നീങ്ങും. ഇന്ത്യയിൽ നടക്കുന്ന വാർഷിക ഉച്ചകോടിയിൽ ഷിൻസോ ആബെ പങ്കെടുക്കുമെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖ്ലെ അറിയിച്ചു. ഉച്ചകോടിയിൽ രാജ്നാഥ് സിങ്ങും ചൈനീസ് വിദേശകാര്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തും. വാർഷിക ഉച്ചകോടി സംബന്ധിച്ച തീയതിയും വിശദവിവരങ്ങളും പിന്നീട് പ്രഖ്യാപിക്കുമെന്നും വിജയ് ഗോഖ്ലെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.