വെലിങ്ടൺ: ന്യൂസിലൻഡിലെ ഒറ്റപ്പെട്ട ദ്വീപിൽ 145 തിമിംഗലങ്ങൾ കരക്കടിഞ്ഞ് ചത്തു. പൈലറ്റ് തിമിംഗലം എന്നറിയപ്പെടുന്ന വിഭാഗത്തിൽപെട്ടവയാണ് സ്റ്റീവർട്ട് ദ്വീപിൽ കണ്ടെത്തിയതെന്ന് സമുദ്രജീവി സംരക്ഷണ വിഭാഗം അറിയിച്ചു. ദ്വീപിൽ സാഹസികസഞ്ചാരത്തിനെത്തിയ സംഘമാണ് ശനിയാഴ്ച തിമിംഗലങ്ങളെ കണ്ടത്.
കരക്കടിഞ്ഞ പകുതിയിലേറെ തിമിംഗലങ്ങളും ചത്തിരുന്നതായും ബാക്കിയുള്ളതിനെ കടലിൽ നിക്ഷേപിച്ചതായും അധികൃതർ വ്യക്തമാക്കി. കടലിൽ തിരിച്ച് നിക്ഷേപിച്ച തിമിംഗലങ്ങൾ പൂർവാവസ്ഥയിലാകാൻ സാധ്യത കുറവാണ്. ഏറ്റവും കൂടുതൽ തിമിംഗലങ്ങൾ കരക്കടിഞ്ഞ് ചത്തൊടുങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ന്യൂസിലൻഡ്. ഒാരോ വർഷവും ശരാശരി 85 ഇത്തരം സംഭവങ്ങളുണ്ടാകാറുണ്ട്. മിക്കപ്പോഴും ഒറ്റപ്പെട്ട ഒന്നോ രണ്ടോ എണ്ണം മാത്രമാണ് കരക്കടിയാറുള്ളത്. കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് വളരെ അപൂർവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.