ലണ്ടൻ: ബ്രിട്ടനിൽ തെരേസ മേയുടെ രാജിക്കുശേഷം പ്രധാനമന്ത്രി പദം ലക്ഷ്യമിട്ട് ഭരണക ക്ഷിയായ കൺസർവേറ്റിവ് പാർട്ടിക്കുള്ളിലെ പ്രമുഖർ കരുനീക്കം തുടങ്ങി. ബ്രെക്സിറ്റ ് എന്ന വലിയ കടമ്പ മുന്നിലുണ്ടെങ്കിലും നിരവധി പേരാണ് പ്രധാനമന്ത്രിയാകാൻ സന്നദ്ധത യറിയിച്ച് രംഗത്തുവന്നിരിക്കുന്നത്.
ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാത്ത് ഹാൻകോക് ആണ് ഏറ്റവും ഒടുവിലായി വന്നത്. മുൻ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ, നിലവിലെ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട്, ആഭ്യന്തര വികസന സെക്രട്ടറി റോറി സ്റ്റെവാർട്, തൊഴിൽ-പെൻഷൻ മന്ത്രി എസ്തർ മക്വി, പരിസ്ഥിതി, ഗ്രാമീണ, ഭക്ഷ്യ വിഭാഗ ചുമതലയുള്ള സെക്രട്ടറി മൈക്കിൾ ഗോവ്, പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ തെരേസയുടെ എതിരാളിയായിരുന്ന ആൻഡ്രിയ ലീഡ്സം, എന്നിവരും മത്സരസന്നദ്ധത അറിയിച്ചു. ഇതിൽ ഏറ്റവും കൂടുതൽ സാധ്യത കൽപിക്കുന്നത് ബ്രെക്സിറ്റ് അനുകൂലിയായിരുന്ന ബോറിസ് ജോൺസണാണ്.
തെരേസ മൃദു ബ്രെക്സിറ്റിനെ പിന്തുണക്കുേമ്പാൾ ബോറിസ് താരതമ്യേന കഠിന ബ്രെക്സിറ്റ് വേണമെന്ന വാദഗതിക്കാരനാണ്. ബ്രെക്സിറ്റ് നടപ്പാക്കാൻ കഴിയാത്തതിെൻറ ഉത്തരവാദിത്തമേറ്റെടുത്ത് വെള്ളിയാഴ്ചയാണ് തെരേസ രാജി പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിനുശേഷം രാജ്യത്ത് ഉടൻ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് പ്രതിപക്ഷമായ ലേബർ പാർട്ടി ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.