തെൽഅവീവ്: ബ്രിട്ടീഷ് രാജകുമാരൻ വില്യം കിഴക്കൻ ജറൂസലം സന്ദർശിക്കുന്നതിൽ ഇസ്രായേലിന് രോഷം. ജൂൺ 25നാണ് വില്യം രാജകുമാരൻ സന്ദർശനത്തിന് എത്തുന്നത്. ഫലസ്തീൻ സന്ദർശിക്കുന്നതിെൻറ ഭാഗമായി പഴയ അധിനിവേശ നഗരമായ ജറൂസലമും അദ്ദേഹം സന്ദർശിക്കുന്നുണ്ട്.
ഇതിനെതിരെയാണ് ഇസ്രായേലിെൻറ ജറൂസലംകാര്യ മന്ത്രി സീവ് എൽകിൻ രംഗത്തെത്തിയത്. കഴിഞ്ഞ 3000 വർഷമായി ‘െഎക്യ ജറൂസലം’ ജൂത തലസ്ഥാനമാണെന്നാണ് അദ്ദേഹത്തിെൻറ വാദം. രാജകുമാരെൻറ സന്ദർശനം ബ്രിട്ടൻ രാഷ്ട്രീയവത്കരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.