നാലു കുട്ടികളെ വീട്ടിലിരുത്തി യൂറോപ്യന്‍ പര്യടനത്തിനുപോയ മാതാവ് അറസ്റ്റില്‍   

ജോണ്‍സ്റ്റണ്‍ (അയോവ): നാലു മക്കളെ വീട്ടില്‍ തനിച്ചാക്കി യൂറോപ്യന്‍ പര്യടനത്തിനുപോയ മാതാവിനെ തിരിച്ചുവിളിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. 
ഐറിന്‍ ലീ മാക്കി (30) ആണ്​ 12 വയസ്സുമുതല്‍ 6 വയസ്സുവരെയുള്ള നാലുകുട്ടികളെ വീട്ടിലാക്കി യാത്രക്കിറങ്ങിയത്​. 

സെപ്റ്റംബര്‍ 20-നാണ് ഇവര്‍ 12 ദിവസത്തെ യാത്രക്കായി പുറപ്പെട്ടത്. ഒക്‌ടോബര്‍ ഒന്നിനാണ് തിരിച്ചുവരേണ്ടിയിരുന്നത്. എന്നാല്‍ പൊലീസ് ഇവരുമായി ബന്ധപ്പെട്ട്​ തിരിച്ചു വിളിക്കുകയായിരുന്നു. സെപ്​തംബര്‍ 28ന്​ തിരിച്ചെത്തിയ ​െഎറിനെ പൊലീസ് അറസ്റ്റ് ചെയ്​ത്​ കോടതിയില്‍ ഹാജരാക്കി. കോടതി 9000 ഡോളർ പിഴയോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്. 

കുട്ടികളെ തനിച്ചാക്കിയതിനു പുറമെ, വീട്ടില്‍ തോക്കും (Fire Arm) ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. സെപ്​തംബര്‍ 21-നാണ് കുട്ടികളുടെ പിതാവ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് അയോവ ഹ്യൂമന്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മ​െൻറ്​ കുട്ടികളെ കസ്റ്റഡിയില്‍ എടുത്ത് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. 

12 വയസ്സുള്ള രണ്ടു കുട്ടികള്‍ വീട്ടിലുണ്ടായിരുന്നതിനാലാണ് ഏഴും, ആറും വയസ്സുള്ള കുട്ടികളെ ഇവരെ ഏല്‍പിച്ച് പര്യടനത്തിനു പോയതെന്നു മാതാവ് പറഞ്ഞു. 12 വയസ്സുള്ള കുട്ടികള്‍ക്ക് ഇവരുടെ ചുമതലയേല്‍ക്കാന്‍ കഴിയുമെന്നാണ് താന്‍ കരുതിയിരുന്നതെന്നും മാതാവ് പറഞ്ഞു. 

കുട്ടികളെ തനിച്ചാക്കി രാജ്യം വിട്ടുപോയതാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. കുട്ടികളെ കാണുന്നതിന് ​െഎറിനെ കോടതി വിലക്കിയിട്ടില്ല.

Tags:    
News Summary - Woman Jailed After Leaving 4 Children Home Alone For Europe Trip–world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.