ലണ്ടൻ: കുടിയേറ്റക്കാർ തങ്ങളുടെ മൂല്യങ്ങൾക്കും ജീവിതരീതിക്കും ഭീഷണിയാകുമെന്ന ഭീതിയും വെറുപ്പുമാണ് ബ്രിട്ടീഷ് ജനത െബ്രക്സിറ്റിന് അനുകൂലമായി വോട്ടുചെയ്യാൻ കാരണമെന്ന് പഠനം. ബ്രിട്ടൻ യൂറോപ്യൻ യൂനിയൻ വിടണോ എന്ന കാര്യത്തിൽ നടന്ന ഹിതപരിശോധനയിൽ 52 ശതമാനം പേരാണ് തുടരേണ്ടതില്ലെന്ന് അഭിപ്രായം രേഖപ്പെടുത്തിയത്.
ബ്രിട്ടീഷ് വോട്ടർമാരുടെ വയസ്സ്, വിദ്യാഭ്യാസം എന്നിവയാണ് െബ്രക്സിറ്റിൽ സ്വാധീനിച്ചതെന്ന് നേരത്തേ ചില പഠനങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, ലണ്ടൻ സർവകലാശാല നടത്തിയ സർവേയിലാണ് വോട്ടർമാരിൽ ഏറെപ്പേരും വിദേശികൾ രാജ്യത്തിനു ഭീഷണിയാണെന്ന് ചിന്തിക്കുന്നതായി കണ്ടെത്തിയത്.
െബ്രക്സിറ്റിന് അനുകൂലമായി വോട്ടുരേഖപ്പെടുത്തിയവരിൽ തങ്ങളുടെ അധികാരം നഷ്ടപ്പെടുമെന്ന് ചിന്തിക്കുന്ന ബ്രിട്ടീഷുകാരും സാമൂഹികമായ ആധിപത്യം നഷ്ടപ്പെടുമെന്ന് ചിന്തിക്കുന്നവരുമുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.