ലണ്ടൻ: രാസായുധപ്രയോഗത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ മുൻ റഷ്യൻ ചാരനും ബ്രിട്ടീഷ് പൗരനുമായ സെർജി സ്ക്രിപലിെൻറ മകൾ യൂലിയ (33) ആശുപത്രി വിട്ടു.
തിങ്കളാഴ്ച രാത്രിയാണ് യൂലിയയെ ഡിസ്ചാർജ് ചെയ്തത്. അതേസമയം, സ്ക്രിപൽ ചികിത്സയിൽ തുടരുകയാണ്. വളരെ മന്ദഗതിയിലാണ് അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നതെന്നും എന്നാൽ അപകടനില തരണം ചെയ്തുവെന്നും സാലിസ്ബറി ഡിസ്ട്രിക്ട് ആശുപത്രി അധികൃതർ വ്യക്തമാക്കി. മാർച്ച് നാലിനാണ് സ്ക്രിപലിനും മകൾക്കും വിഷപ്രയോഗമേറ്റത്.
സംഭവത്തിനു പിന്നിൽ റഷ്യയാണെന്ന് ബ്രിട്ടൻ ആരോപിച്ചിരുന്നു. എന്നാൽ, ആരോപണം റഷ്യ നിഷേധിച്ചിരുന്നു. ആക്രമണത്തെ തുടർന്ന് ബ്രിട്ടനും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധം വഷളാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.