യൂസഫലിക്ക്​ ബ്രിട്ടീഷ്​ രാജ്ഞിയുടെ പുരസ്​കാരം സമ്മാനിച്ചു

ലണ്ടൻ: ബ്രിട്ടനിലെ സാമ്പത്തിക വ്യാപാര തൊഴിൽ മേഖലകളിൽ നൽകിയ  മികച്ച സംഭാവനകൾക്കുള്ള ബ്രിട്ടീഷ്​ രാജ്ഞിയുടെ പുരസ്കാരമായ ‘ക്വീൻസ് അവാർഡ്’ ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ.യൂസഫലിക്ക് സമ്മാനിച്ചു. 

ലുലു ഗ്രൂപ്പി​​​​​െൻറ ബ്രിട്ടനിലെ സ്ഥാപനമായ വൈ ഇൻറർനാഷണലി​​​​​െൻറ പ്രവർത്തന മികവ്​ കണക്കിലെടുത്താണ് പുരസ്കാരം. അവാർഡ് സമർപ്പണത്തോടനുബന്ധിച്ച് എലിസബത്ത്​ രാജ്ഞി  ബക്കിങ്​ഹാം കൊട്ടാരത്തിൽ നൽകിയ സ്വീകരണത്തിലും യൂസഫലി സംബന്ധിച്ചു. ബ്രിട്ടനിൽ ലുലു ഗ്രൂപ്പ്​ നടത്തുന്ന നിക്ഷേപങ്ങളുടെ വിശദാംശങ്ങൾ യൂസഫലി രാജ്ഞിയെ ധരിപ്പിച്ചു.

ബർമിങ്​ ഹാം സിറ്റി കൗൺസിൽ ഹാളിൽ നടന്ന പ്രൗഢ ഗംഭീര ചടങ്ങിൽ  രാജ്​ഞിയുടെ പ്രതിനിധി ലോർഡ്​ ​െലഫ്റ്റനൻറ്​ ജോൺ ക്രാബ്ട്രീയാണ് ക്വീൻസ് അവാർഡ്​  സമ്മാനിച്ചത്. ബർമിങ്​ ഹാം മേയർ ആനി അണ്ടർവുഡ്, വാണിജ്യ വകുപ്പ് അണ്ടർ സെക്രട്ടറി ക്രിസ്​റ്റിൻ ഹാമിൽട്ടൻ, പാർലമ​​​​െൻറ്​ അംഗം ഖാലിദ്​ മുഹമ്മദ്, വ്യവസായ രംഗത്തെ പ്രമുഖർ എന്നിവരടക്കം നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു. 

രാജ്ഞിയുടെ ജന്മ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി തെരേസ മേയ് നൽകിയ സ്ഥാപനങ്ങളുടെ പട്ടികക്കാണ്​എലിസബത്ത്​ രാജ്​ഞിയുടെ അംഗീകാരം ലഭിച്ചത്. ഇതാദ്യമായാണ്​ മലയാളി ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനത്തിന്​ വ്യാപാര രംഗത്ത്​ ബ്രിട്ടനിലെ ഉന്നത ബഹുമതി ലഭിക്കുന്നത്. 

ബ്രിട്ടനിലെ ഉന്നതമായ പുരസ്കാരങ്ങളിലൊന്ന്​ ലഭിച്ചതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന്​ ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. ഇത്തരം ഒരു ബഹുമതി ബ്രിട്ടനിലെ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്​തമാക്കാനും ബ്രിട്ട​​​​​െൻറ സാമ്പത്തിക മേഖലക്ക്​ തങ്ങളുടെതായ നൂതന സംഭാവനകൾ നൽകാൻ പ്രേരകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടനിൽ 2,100 കോടിരൂപയുടെ നിക്ഷേപമാണ്​ വിവിധ മേഖലകളിൽ ലുലു നടത്തിയിട്ടുള്ളതെന്ന്​ യൂസഫലി വ്യക്തമാക്കി. 300 കോടി രൂപ മുതൽ മുടക്കിൽ ബർമിങ്​ ഹാം സിറ്റി കൗൺസിൽ അഡ്വാൻസ്ഡ്​ മാനുഫാക്ചറിങ്​ സോണിൽ അനുവദിച്ച 11.20 ഏക്കർ സ്ഥലത്ത് അത്യാധുനിക ഭക്ഷ്യസംസ്കരണ കേന്ദ്രത്തി​​​​​െൻറ നിർമ്മാണപ്രവർത്തനങ്ങൾ അടുത്തമാസം ആരംഭിക്കുമെന്നും യൂസഫലിപറഞ്ഞു. സ്കോട്ട്ലാൻറ്​ യാർഡ്​ പൈതൃക മന്ദിരം, ഈസ്​റ്റ്​ ഇന്ത്യ കമ്പനി എന്നിവയിലാണ്  ലുലുഗ്രൂപ്പ്​ ബ്രിട്ടനിൽ മുതൽ മുടക്കിയിട്ടുള്ളത്. 

Tags:    
News Summary - Yusuff Ali wins UK's Queen's Enterprise Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.