മിൻസ്ക്: അതിർത്തിയിലെ കുടിയേറ്റപ്രശ്നം പരിഹരിക്കാൻ പുതിയ നിർദേശവുമായി ബെലറൂസ് രംഗത്ത്. വ്യാഴാഴ്ച പ്രശ്നം ജർമൻ ചാൻസലർ അംഗല മെർകലുമായി ബെലറൂസ് പ്രസിഡൻറ് അലക്സാണ്ടർ ലുകാഷെങ്കോ ചർച്ച ചെയ്തിരുന്നു.
അതിർത്തിയിൽ തമ്പടിച്ച ആയിരക്കണക്കിന് കുടിയേറ്റക്കാരിൽ 2000 പേരെ യൂറോപ്യൻ യൂനിയൻ(ഇ.യു)ഏറ്റെടുക്കാൻ തയാറായാൽ 5000 പേരെ തിരികെ സ്വീകരിക്കുമെന്നാണ് ബെലറൂസിെൻറ വാഗ്ദാനം. ഇവരെ സ്വന്തം നാടുകളിലേക്ക് മടക്കിഅയക്കാനാണ് പദ്ധതി. ഇതെ കുറിച്ച് യൂറോപ്യൻ യൂനിയൻ പ്രതികരിച്ചിട്ടില്ല. ബെലറൂസിലെത്തിയ കുടിയേറ്റക്കാർ പോളിഷ് അതിർത്തി വഴി യൂറോപ്പിലേക്ക് കടക്കാനാണ് ലക്ഷ്യമിടുന്നത്.
എന്നാൽ പോളണ്ട് ഇവരെ അതിർത്തിയിൽ തടയുകയാണ്. കുടിയേറ്റക്കാരെ ബെലറൂസിലേക്കും പ്രവേശിപ്പിക്കാതായതോടെ അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയാണ് ആയിരങ്ങൾ. കുടിയേറ്റപ്രശ്നം ബെലറൂസ് മനപ്പൂർവം സൃഷ്ടിച്ചതെന്നാണ് ഇ.യു ആരോപണം. അതിനാൽ പ്രശ്നം പരിഹരിക്കാൻ ബെലറൂസുമായി ചർച്ചക്കില്ലെന്നും നേരത്തേ അവർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.