വത്തിക്കാൻ സിറ്റി: ഓൺലൈൻ അശ്ലീലങ്ങളുടെ അപകടങ്ങളെക്കുറിച്ച് വൈദികർക്ക് മുന്നറിയിപ്പ് നൽകി ഫ്രാൻസിസ് മാർപാപ്പ. ഇത് 'പുരോഹിത ഹൃദയങ്ങളെ ദുർബലപ്പെടുത്തുന്ന' ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. റോമിൽ പഠിക്കുന്ന വൈദികരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മാർപാപ്പ. ഡിജിറ്റൽ, സാമൂഹിക മാധ്യമങ്ങൾ ഏറ്റവും നന്നായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അമിതമായി വാർത്തകൾ കാണുന്നതിനും ജോലിയുടെ ശ്രദ്ധ തിരിക്കുന്ന രീതിയിലുള്ള പാട്ടുകൾ കേൾക്കുന്നതിനും മാർപാപ്പ മുന്നറിയിപ്പ് നൽകി. നിരവധി സാധാരണക്കാരും സ്ത്രീകളും പുരോഹിതരും കന്യാസ്ത്രീകളുമുൾപ്പെടെ ദുർവൃത്തി ചെയ്യുന്നു -ഫ്രാൻസിസ് മാർപാപ്പ കൂട്ടിച്ചേർത്തു.
ക്രിസ്ത്യാനികളുടെ നന്മയ്ക്കായി ഡിജിറ്റൽ, സോഷ്യൽ മീഡിയ എങ്ങനെ മികച്ച രീതിയിൽ ഉപയോഗിക്കണമെന്ന ചോദ്യത്തിനായിരുന്നു മാർപാപ്പയുടെ മറുപടി. തന്റെ ജോലിയേക്കാൾ പ്രാധാന്യത്തോടെ വാർത്തകൾ കാണുകയും സംഗീതം ആസ്വദിക്കുകയും ചെയ്യുന്ന അമിതമായ ആസക്തി അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു.
പുരുഷന്മാരുടെയും സ്ത്രീകളുടെയും അന്തസ്സിനുമേലുള്ള സ്ഥിരാക്രമണമാണ് അശ്ലീലമെന്ന് കഴിഞ്ഞ ജൂണിൽ മാർപാപ്പ പറഞ്ഞിരുന്നു. ഇത് പൊതുജനാരോഗ്യ ഭീഷണിയായി പ്രഖ്യാപിക്കണം. പിശാച് നിങ്ങളിലേക്ക് പ്രവേശിക്കുകയും അത് പൗരോഹിത്യ ഹൃദയത്തെ ദുർബലപ്പെടുത്തുകയും ചെയ്യും. ഈ വിഷയത്തെക്കുറിച്ച് വിശദീകരിച്ചതിന് എന്നോട് ക്ഷമിക്കുക. ഇത് യാഥാർഥ്യമാണ്. വൈദികരെയും കന്യാസ്ത്രീകളെയും ദൈവസേവാർഥമുള്ള സമർപ്പിത ആത്മാക്കളെയും സ്വാധീനിക്കുന്ന ഒരു യാഥാർഥ്യമാണിതെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.