മു​ൻ മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി മഹാതിർ മുഹമ്മദിന്‍റെ ആരോഗ്യനില തൃപ്തികരം

ക്വാ​ലാ​ലം​പു​ർ: ഒ​രു മാ​സ​ത്തി​നി​ടെ മൂ​ന്നാം ത​വ​ണ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച മു​ൻ മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ഹാ​തി​ർ മു​ഹ​മ്മ​ദി​ന്റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് മ​ക​ൾ മ​റീ​ന മ​ഹാ​തി​ർ പ​റ​ഞ്ഞു. ര​ണ്ടു ത​വ​ണ പ്ര​ധാ​ന​മ​ന്ത്രി​യാ​യ 96കാ​ര​നാ​യ മ​ഹാ​തി​റി​നെ വ്യാ​ഴാ​ഴ്ച​യാ​ണ് നാ​ഷ​ന​ൽ ഹാ​ർ​ട്ട് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ചി​കി​ത്സ​യോ​ട് ന​ന്നാ​യി പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് മ​ക​ൾ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ര​ണ്ടു ത​വ​ണ ബൈ​പാ​സ് ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യി​ട്ടു​ണ്ട്. 2006ലും 2007​ലും ഹൃ​ദ​യാ​ഘാ​ത​വു​മു​ണ്ടാ​യി. ജ​നു​വ​രി ഏ​ഴി​ന് ഇ​തേ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്ക് വി​ധേ​യ​നാ​യി​രു​ന്നു.

1957ലെ ​മ​ലേ​ഷ്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​നു ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ സ​മാ​ധാ​ന​പ​ര​മാ​യ അ​ധി​കാ​ര കൈ​മാ​റ്റ​ത്തി​ലൂ​ടെ അ​ഴി​മ​തി നി​റ​ഞ്ഞ സ​ർ​ക്കാ​റി​നെ പു​റ​ത്താ​ക്കി​യ 2018ലെ ​ച​രി​ത്ര​പ​ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ലേ​ക്ക് പ്ര​തി​പ​ക്ഷ​ത്തെ ന​യി​ച്ചു. 92ാം വ​യ​സിൽ ര​ണ്ടാം​ത​വ​ണ പ്ര​ധാ​ന​മ​ന്ത്രി​യാ​യ അ​ദ്ദേ​ഹം ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം​കൂ​ടി​യ നേ​താ​വാ​യി മാ​റി. എ​ന്നാ​ൽ, ആ ​വി​ജ​യം 22 മാ​സ​ങ്ങ​ളേ നീ​ണ്ടു​നി​ന്നു​ള്ളൂ. 2020ൽ ​പു​തി​യ ക​ക്ഷി​യാ​യ മ​ലാ​യ് പാ​ർ​ട്ടി രൂ​പ​വ​ത്ക​രി​ച്ചു.

Tags:    
News Summary - Ex-Malaysia PM Mahathir, hospitalized at heart institute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.