ഇംറാൻ ഖാൻ

ഇംറാൻ ഖാന് തിരിച്ചടി; പത്രികകൾ തള്ളി

ലാഹോർ: ഫെബ്രുവരി എട്ടിന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ നീക്കത്തിന് കനത്ത തിരിച്ചടി. പഞ്ചാബ് പ്രവിശ്യയിലെ ലാഹോർ, മിയാൻവാലി എന്നീ ദേശീയ അസംബ്ലി സീറ്റുകളിലേക്ക് ഇംറാൻ ഖാൻ സമർപ്പിച്ച പത്രികകൾ റിട്ടേണിങ് ഓഫിസർമാർ തള്ളി.

തോഷഖാന കേസിൽ ശിക്ഷിക്കപ്പെട്ടതാണ് പത്രിക തള്ളാനുള്ള മുഖ്യകാരണം. പത്രികയിൽ അദ്ദേഹത്തെ പിന്താങ്ങിയവർ മണ്ഡലത്തിൽനിന്നുള്ളവരല്ലെന്ന വാദവും ഉന്നയിക്കപ്പെട്ടു. ഇംറാൻ ഖാന്റെ ശിക്ഷ ഇസ്‍ലാമാബാദ് ഹൈകോടതി മരവിപ്പിച്ചിട്ടുണ്ടെങ്കിലും അയോഗ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് റിട്ടേണിങ് ഓഫിസർമാർ ചൂണ്ടിക്കാട്ടി. പാകിസ്താൻ മുസ്‍ലിം ലീഗ് -നവാസ് ഷെരീഫ് വിഭാഗത്തിലെ മിയാൻ ഷെരീഫാണ് ഇംറാൻ ഖാന്റെ പത്രികക്കെതിരെ എതിർപ്പുമായി രംഗത്തെത്തിയത്.

Tags:    
News Summary - Ex Pak PM Imran Khan's 2024 Election Nomination Rejected By Poll Body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.