യുനൈറ്റഡ് നാഷൻസ്: ജനാധിപത്യത്തിെൻറ മഹത്ത്വം നിലനിൽക്കുന്നത് സ്ത്രീശാക്തീകരണത്തിലാണെന്നും തീരുമാനമെടുക്കുന്നതിൽ സ്ത്രീകളെ ഒഴിവാക്കുന്നത് വികല ജനാധിപത്യത്തിെൻറ അടയാളമാണെന്നും യു.എസ് വൈസ് പ്രസിഡൻറ് കമല ഹാരിസ്. 'സ്ത്രീ പദവി' വിഷയത്തിൽ യു.എൻ കമീഷെൻറ 65ാം സെഷനിൽ സംസാരിക്കുകയായിരുന്നു അവർ. അമേരിക്കയുടെ വൈസ് പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള കമല ഹാരിസിെൻറ ആദ്യ ഔദ്യോഗിക പ്രസംഗമായിരുന്നു ഇത്.
' ജനാധിപത്യം ആഗോള തലത്തിൽ വലിയ വെല്ലുവിളികൾ നേരിടുന്ന സമയമാണിത്. സ്വാതന്ത്ര്യം എല്ലാ രാജ്യങ്ങളിലും കുറഞ്ഞുകൊണ്ടേയിരിക്കുന്നു. ആരോഗ്യ-സാമ്പത്തിക മേഖലകളിൽ ലോകം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കൂട്ടായ പരിശ്രമങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും ജനാധിപത്യത്തിെൻറ മൂല്യച്യുതിയിൽ വേണ്ടത്ര കരുതലുണ്ടാകുന്നില്ല. സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം മിക്ക രാജ്യങ്ങളിലുമില്ല. സ്ത്രീ പ്രാതിനിധ്യത്തിലൂടെ മാത്രമേ ജനാധിപത്യം ശക്തി പ്രാപിക്കൂ''-കമല ഹാരിസ് പറഞ്ഞു.
ലിംഗ സമത്വത്തിനായുള്ള അന്താരാഷ്ട്ര കൂട്ടായ്മയാണ് കമീഷൻ ഓൺ സ്റ്റാറ്റസ് ഓഫ് വുമൺ (സി.എസ്.ഡബ്ല്യു) എന്നും കമല കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.