ട്രംപ്​ അനുകൂലികൾക്കെതിരെ നടപടിയുമായി ഫേസ്​ബുക്ക്​

വാഷിങ്​ടൺ: കലാപത്തിന്​ ആഹ്വാനം ചെയ്​തുള്ള യു.എസ്​ പ്രസിഡൻറ ഡോണൾഡ്​ ട്രംപിൻെറ അനുകൂലികളുടെ പോസ്​റ്റുകൾക്കെതിരെ നടപടിയുമായി ഫേസ്​ബുക്ക്​. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നും അതിനാൽ തെരുവിലിറങ്ങണമെന്നും ആഹ്വാനം ചെയ്​തുകൊണ്ട്​ ചില ഗ്രൂപ്പുകളിൽ വന്ന പ്രചാരണങ്ങൾക്കെതിരെയാണ്​ ഫേസ്​ബുക്ക്​ നടപടിയെടുത്തത്​​.

സ്​റ്റോപ്പ്​ ദ സ്​റ്റീൽ എന്ന പേരിലുള്ള ഗ്രൂപ്പിൽ ഓരോ 10 സെക്കൻഡിലും 1,000 അംഗങ്ങളാണ്​ എത്തുന്നത്​. 365,000 പേർ ഒരൊറ്റ ദിവസം ഫേസ്​ബുക്ക്​ ഗ്രൂപ്പിലെത്തി. ഗ്രൂപ്പിലെ ചില അംഗങ്ങൾ കലാപാഹ്വാനം നടത്തിയതിനെ ഗൗരവത്തോടെയാണ്​ കാണുന്നതെന്ന്​ ഫേസ്​ബുക്ക്​ വക്​താവന്​ പറഞ്ഞു. ഇനി ഗ്രൂപ്പിലേക്ക്​ അംഗമായി എത്തണമെങ്കിൽ ഇ-മെയിൽ സൈൻ ഇൻ ആവശ്യമാണ്​. താൽക്കാലികമായി ഗ്രൂപ്പ്​ നിരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്​.

ഇതേ പേരിലുള്ള വ്യതസ്​ത അഡ്​മിൻമാരുള്ള മറ്റൊരു ഗ്രൂപ്പും വിദ്വേഷ പ്രചാരണം നടത്തിയെന്നാണ്​ കണ്ടെത്തൽ.അവർക്കെതിരെയും ഫേസ്​ബുക്ക്​ നടപടി സ്വീകരിക്കുമെന്ന്​ അറിയിച്ചിട്ടുണ്ട്​. ​നേരത്തെ തെരഞ്ഞെടുപ്പിൻെറ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഡോണൾഡ്​ ട്രംപിൻെറ ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്​തിരുന്നു.








































































































































































































































































































































































ഇതേ പേരിലുള്ള വ്യതസ്​ത അഡ്​മിൻമാരുള്ള മറ്റൊരു ഗ്രൂപ്പും വിദ്വേഷ പ്രചാരണം നടത്തിയെന്നാണ്​ കണ്ടെത്തൽ.അവർക്കെതിരെയും ഫേസ്​ബുക്ക്​ നടപടി സ്വീകരിക്കുമെന്ന്​ അറിയിച്ചിട്ടുണ്ട്​. ​നേരത്തെ തെരഞ്ഞെടുപ്പിൻെറ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഡോണൾഡ്​ ട്രംപിൻെറ ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്​തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.