സാൻഫ്രാൻസിസ്കോ: യു.എസ് പാർലമെന്‍റിൽ ട്രംപ് അനുകൂലികൾ ഇരച്ചുകയറി അതിക്രമം നടത്തിയതിന് സംഭവത്തിന് പിന്നാലെ ട്രംപിന്‍റെ ഫേസ്ബുക്, ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ചു. ട്രംപിന്‍റെ മൂന്ന് ട്വീറ്റുകൾ മറച്ച ട്വിറ്റർ ഇവ നീക്കംചെയ്യാനും ആവശ്യപ്പെട്ടു.
നിയമാവലി ലംഘിച്ചതിനാൽ 24 മണിക്കൂർ നേരത്തേക്ക് ട്രംപിനെ പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് വിലക്കുമെന്ന് ഫേസ്ബുക് അറിയിച്ചു. ട്വിറ്റർ ട്രംപിന്‍റെ അക്കൗണ്ട് 12 മണിക്കൂർ നേരത്തേക്കാണ് മരവിപ്പിച്ചത്. അക്രമത്തിന് പ്രേരിപ്പിക്കുന്ന ട്വീറ്റുകൾ ഒഴിവാക്കിയില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിച്ചത് നീട്ടുമെന്നും മുന്നറിയിപ്പ് നൽകി.
As a result of the unprecedented and ongoing violent situation in Washington, D.C., we have required the removal of three @realDonaldTrump Tweets that were posted earlier today for repeated and severe violations of our Civic Integrity policy. https://t.co/k6OkjNG3bM
— Twitter Safety (@TwitterSafety) January 7, 2021
യു.എസ് പാർലമെന്‍റിൽ ട്രംപ് അനുകൂലികൾ അതിക്രമിച്ചു കയറിയുണ്ടായ ഏറ്റുമുട്ടൽ യു.എസിനെയാകെ ഞെട്ടിച്ചിരുന്നു. വെടിവെപ്പിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാന്‍ യു.എസ് കോണ്‍ഗ്രസിന്‍റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് അകത്ത് കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.