ജനം ഇരച്ചുകയറി; ഉദ്ഘാടന ദിനത്തിൽ കറാച്ചിയിലെ ഡ്രീം ബസാർ മാളിൽ മോഷണം -വിഡിയോ

കറാച്ചി: പാകിസ്താനിലെ ഡ്രീം ബസാർ മാളിൽ ഉദ്‌ഘാടനദിവസം തന്നെ അക്രമിസംഘം വൻ മോഷണം നടത്തിയതായി റിപ്പോർട്ട്. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ഉദ്ഘാടനത്തിന് വാതിലുകൾ തുറന്നതിന് തൊട്ടുപിന്നാലെ മാളിലേക്ക് ജനക്കൂട്ടം ഇരച്ചു കയറി.

തിരക്കിന്റെ മറവിൽ അക്രമികൾ കൈയിൽ കിട്ടിയതെല്ലാം എടുത്തുകൊണ്ടു പോവുകയായിരുന്നു. ഉപഭോക്താക്കളെ ആകർഷിക്കാൻ കറാച്ചിയിലെ ഗുലിസ്താൻ-ഇ-ജോഹർ ഏരിയയിൽ പുതുതായി തുറക്കുന്ന മാളിൽ പ്രത്യേക ഓഫറുകൾ വാഗ്ദാനം ചെയ്തിരുന്നു. വിദേശത്ത് താമസിക്കുന്ന പാകിസ്താൻ വ്യവസായിയുടെതാണ് മാൾ.

ജനങ്ങൾ സാധനങ്ങൾ എടുത്തുകൊണ്ടു പോകുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ​വൈറലായി. പുതുതായി തുറന്ന മാളിലേക്ക് നൂറുകണക്കിന് ആളുകൾ ഇരച്ചുകയറുകയും വസ്തുവകകൾ നശിപ്പിക്കുകയും കടകൾ കൊള്ളയടിക്കുകയും ചെയ്യുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകൾ കാണിക്കുന്നു.

ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ജീവനക്കാർ തീവ്രശ്രമം നടത്തിയെങ്കിലും ഫലവത്തായില്ല. അക്രമം നടന്നിട്ടും പൊലീസ് സംഭവസ്ഥലത്ത് നിന്ന് വിട്ടുനിന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. നിരവധി വീഡിയോകളാണ് ഇതു സംബന്ധിച്ച് പുറത്തുവന്നത്. വസ്ത്രങ്ങൾ തറയിൽ വീണുകിടക്കുകയും ഗ്ലാസ് പരിസരത്ത് തകർന്നു കിടക്കുന്നതിന്റെയും ദൃശ്യങ്ങൾ വിഡിയോയിൽ കാണുന്നു. ജനങ്ങളുടെ ഇത്തരം പ്രവണതകളെ സാമൂഹിക മാധ്യമങ്ങളിൽ പലരും രൂക്ഷമായി വിമർശിച്ചു. 

Tags:    
News Summary - The people rushed in; Theft at Dream Bazaar mall in Karachi on opening day- video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.