ലണ്ടൻ: ജൂതരുമായി അടുത്ത ബന്ധം പുലർത്തിയതുകൊണ്ടാണ് തന്റെ മക്കളുടെ പിതാവും പാകിസ്താൻ പ്രധാനമന്ത്രിയുമായിരുന്ന ഇംറാൻ ഖാനെ വെടിവെച്ചു കൊല്ലാൻ അക്രമികൾ ശ്രമിച്ചതെന്ന് ആദ്യ ഭാര്യ ജെമീമ ഗോൾഡ് സ്മിത്ത്. യഹൂദ വിരോധം എന്താണെന്നത് പാകിസ്താനിൽ എന്റെ മക്കൾ അനുഭവിച്ചു. എന്നാൽ ബ്രിട്ടനിലെത്തിയപ്പോൾ അവരെ ഇസ്‍ലാമോഫോബിയയും പിന്തുടർന്നു.-ജമീമ പറഞ്ഞു.
2022 ലാണ് ഇംറാൻ ഖാൻ വധശ്രമം അതിജീവിച്ചത്. ജൂത വംശയായിരുന്ന ജമീമ ഇംറാനെ വിവാഹം കഴിക്കാനായി ഇസ്‍ലാം മതം സ്വീകരിക്കുകയായിരുന്നു.
''10 വർഷം ഞാൻ മുസ്‍ലിം രാജ്യത്ത് ജീവിച്ചു. ഗസ്സയും വെസ്റ്റ്ബാങ്കുമായും എനിക്ക് ചരിത്രപരമായ ബന്ധമുണ്ട്. എന്റെ കുടുംബവേരുകൾ ഇസ്രായേലിലാണ്. ജൂത പാരമ്പര്യം മൂലം നിരവധി വധഭീഷണികൾ എനിക്ക് ലഭിച്ചിട്ടുണ്ട്. ഒരിക്കൽ അതേ കാര്യത്തിന്റെ പേരിൽ എന്റെ മക്കളുടെ പിതാവിനെയും വധിക്കാൻ ശ്രമം നടന്നു. ട്വിറ്ററിൽ നടക്കുന്ന വാഗ്വാദങ്ങൾ കൊണ്ട് ആരെയും സഹായിക്കാനാവില്ലെന്ന് എനിക്കുറപ്പുണ്ട്. എനിക്ക് ജൂത-മുസ്‍ലിം കുടുംബങ്ങളിൽ നിന്നുള്ളവർ കുടുംബക്കാരായും സുഹൃത്തുക്കളായും ഉണ്ട്. എല്ലാവരുമായും ഞാൻ സ്നേഹത്തിലാണ്.''-എന്നാണ് ജമീമ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.