ട്രംപിന്റെ വസതിയിൽനിന്ന് പിടിച്ചെടുത്തത് അതിരഹസ്യ രേഖകളെന്ന് എഫ്.ബി.ഐ

വാഷിങ്ടൺ: മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് അതിരഹസ്യ രേഖകളെന്ന് യു.എസ് കുറ്റാന്വേഷണ ഏജൻസി. ദിവസങ്ങൾക്കുമുമ്പ് പാം ബീച്ചിലെ മാർ-എ-ലഗോ വസതിയിൽ എഫ്.ബി.ഐ നടത്തിയ റെയ്ഡിൽ രഹസ്യ രേഖകളടങ്ങിയ 20ലേറെ പെട്ടികളാണ് പിടിച്ചെടുത്തിരുന്നത്. ഇവയിൽ ചിലത് ദേശസുരക്ഷയെ ബാധിക്കുന്ന അതിരഹസ്യ സ്വഭാവമുള്ളതാണെന്നാണ് വിശദീകരണം.

ഇവ സ്വകാര്യത ഉള്ളതായിരുന്നില്ലെന്നും എന്നാൽ സുരക്ഷിതമായാണ് സൂക്ഷിച്ചിരുന്നതെന്നും ട്രംപ് പ്രതികരിച്ചു. ''അവർ ഒന്നും പിടിച്ചെടുത്തിട്ടില്ല. മാർ-എ-ലഗോയിൽ അതിക്രമിച്ചുകയറി രാഷ്ട്രീയം കളിക്കാതെ ഏതുസമയവും ഇത് നടത്താമായിരുന്നു''- അദ്ദേഹം തുടർന്നു. 2021 ജനുവരിയിൽ അധികാരം നഷ്ടമായി വൈറ്റ് ഹൗസ് വിട്ടുപോരുമ്പോൾ കൂടെ രഹസ്യ രേഖകൾ കടത്തിയെന്ന കേസിലായിരുന്നു ഫെഡറൽ ഏജൻസിയുടെ അന്വേഷണം. 20ലേറെ പെട്ടികളിലുള്ള 30ലേറെ ഇനങ്ങൾക്കുപുറമെ ബൈൻഡ് ചെയ്ത് സൂക്ഷിച്ച ചിത്രങ്ങൾ, കൈയെഴുത്തുരേഖ, ട്രംപിന്റെ ഉപദേശകൻ റോജർ സ്റ്റോണുമായി ബന്ധപ്പെട്ട രേഖ തുടങ്ങിയവയും എഫ്.ബി.ഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Tags:    
News Summary - FBI on trump house raid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.