ഡൊണാൾഡ് ട്രംപിന്‍റെ വസതിയിൽ എഫ്.ബി.ഐ റെയ്ഡ്

ഫ്ലോറിഡ: മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഫ്ലോറിഡയിലെ അഢംബര വസതിയില്‍ എഫ്.ബി.ഐ റെയ്ഡ്. തിങ്കളാഴ്ച ഒരു സംഘം എഫ്.ബി.ഐ ഏജന്റുമാർ തന്‍റെ ഫ്ലോറിഡയിലെ മാർ-എ-ലാഗോ വസതിയില്‍ റെയ്ഡ് നടത്തുകയും സേഫുകള്‍ കുത്തിപ്പൊളിച്ചെന്നും ട്രംപ് ആരോപിച്ചു.

ട്രംപ് പ്രസിഡന്‍റായ കാലത്ത് ചില വൈറ്റ്ഹൗസ് രേഖകള്‍ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമാണ് റെയ്ഡെന്ന് എഫ്.ബി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

''തന്‍റെ വീട് ഉപരോധത്തിലാക്കിയാണ് അവര്‍ റെയ്ഡ് ചെയ്യുന്നത്. ഇത് കടന്നുകയറ്റമാണ്. സർക്കാർ ഏജൻസികളുമായി സഹകരിക്കുന്നുണ്ട്, എന്നിട്ടും എന്‍റെ വീട്ടില്‍ അപ്രഖ്യാപിത റെയ്ഡ് തീര്‍ത്തും മോശമായ നടപടിയാണ്. ഏജന്‍സികള്‍ എന്റെ സ്വകാര്യതയിൽ പോലും അതിക്രമിച്ചു കയറുകയാണ്" -ട്രംപ് പറഞ്ഞു.

പ്രസിഡന്‍റ് പദവിയില്‍ നിന്ന് ഒഴിഞ്ഞ ശേഷം ട്രംപ് അഭിമുഖീകരിക്കുന്ന നിരവധി അന്വേഷണങ്ങളിൽ ഒന്നാണ് രേഖകള്‍ കടത്തിയെന്ന ആരോപണം. സംഭവത്തില്‍ എഫ്.ബി.ഐയുടെ വാഷിങ്ടണിലെ ഹെഡ്ക്വാര്‍ട്ടേസും മിയാമിയിലെ ഫീൽഡ് ഓഫിസും പ്രതികരിച്ചിട്ടില്ലെന്ന് റോയിട്ടേര്‍സ് പറയുന്നു.

Tags:    
News Summary - FBI raid in Donald Trump's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.